സംഞ്ച്വറി നേടിയ ബെൻ സ്റ്റോക്സ് കാണികളെ അഭിവാദ്യം ചെയ്യുന്നു

ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിന് വമ്പൻ ലീഡ്; ഒന്നാം ഇന്നിങ്സിൽ 669ന് പുറത്ത്

മാഞ്ചസ്റ്റർ: ഇന്ത്യയുമായുള്ള നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 669 റൺസിൽ അവസാനിച്ചു. 311 റൺസിന്‍റെ വമ്പൻ ലീഡാണ് ആതിഥേയർ നേടിയത്. നാലാംദിനം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്‍റെ ഉജ്ജ്വല സെഞ്ച്വറിയുടെ കരുത്തിലാണ് ആതിഥേയർ 650 പിന്നിട്ടത്. 141 റൺസ് നേടിയ സ്റ്റോക്സിനെ രവീന്ദ്ര ജദേജ സായ് സുദർശന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. മൂന്ന് സിക്സും 11 ഫോറും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. വലിയ ലീഡ് വഴങ്ങിയതോടെ പ്രതിരോധത്തിലൂന്നി ബാറ്റുചെയ്യാൻ ഇന്ത്യൻ ബാറ്റർമാർ നിർബന്ധിതരായിരിക്കുകയാണ്. ഒന്നര ദിവസത്തെ കളി ശേഷിക്കേ, തോൽക്കാതിരിക്കാനാകും ഇനി ടീം ഇന്ത്യയുടെ ശ്രമം.

നാലാംദിനം 186 റൺസിന്റെ ലീഡുമായി ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലിഷ് ബാറ്റർമാർ ഇന്ത്യൻ ബൗളർമാരോട് യാതൊരു ദയയും കാണിച്ചില്ല. മുറിവേറ്റ പുലിക്ക് ആ​ക്രമണോത്സുകത കൂടും എന്നു പറയുംപോലെ ഇന്ത്യൻ ബൗളർമാരെ തല്ലിപറപ്പിക്കുകയായിരുന്നു ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ്. സ്റ്റോക്സിനെ കൂടാതെ ലിയാം ഡോവ്സൻ (26), ബ്രൈഡൻ കാഴ്സ് (47) എന്നിവരുടെ വിക്കറ്റാണ് ഇന്നു വീണത്. ലിയാം ഡോവ്സൻ 65 ബോളിൽ 26 റൺസെടുത്ത് ബുംറയുടെ ബോളിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു. വമ്പൻ ഷോട്ടുകൾ പുറത്തെടുത്ത കാഴ്സിനെ ജദേജ സിറാജിന്‍റെ കൈകളിലെത്തിച്ചു.

വെ​ള്ളി​യാ​ഴ്ച​യും ആ​തി​ഥേ​യ ബാ​റ്റി​ങ് നിര ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ടു. ഒ​രു ഘ​ട്ട​ത്തി​ലും ബൗ​ളിർമാർക്ക് അ​വ​സ​രം ന​ൽ​കാ​തെ ക​ളി​ച്ച ടീമിന് ​ഇ​ന്ത്യ​ൻ സ്‍കോ​റി​നൊ​പ്പ​മെ​ത്താ​ൻ ഏ​റെ​യൊ​ന്നും വി​യ​ർ​പ്പൊ​​ഴു​ക്കേ​ണ്ടി​വ​ന്നി​ല്ല. മ​ഹാ​മേ​രു​വാ​യി ഇം​ഗ്ലീ​ഷ് ബാ​റ്റി​ങ്ങി​ൽ ന​ങ്കൂ​ര​മി​ട്ടു​നി​ന്ന ജോ ​റൂ​ട്ട് സെ​ഞ്ച്വ​റി (150) കു​റി​ച്ച​പ്പോ​ൾ മ​റു​വ​ശ​ത്ത് ഓ​ലി പോ​പ് അ​ർ​ധ സെ​ഞ്ച്വ​റി​യും നേ​ടി. വാ​ഷി​ങ്ട​ൺ സു​ന്ദ​റിന്‍റെ പ​ന്തി​ൽ പോ​പ് വി​ക്ക​റ്റ് ന​ഷ്ട​മാ​യി കൂ​ടാ​രം ക​യ​റി​യ​പ്പോ​ൾ ഇ​ന്ത്യ​ൻ ക്യാ​മ്പി​ൽ പ്ര​തീ​ക്ഷ​യു​ണ​ർ​ന്നെ​ങ്കി​ലും സ്റ്റോ​ക്സ് എ​ത്തി​യ​തോ​ടെ അ​തും അ​വ​സാ​നി​ച്ചു. ബും​റ​യും സി​റാ​ജു​മ​ട​ക്കം ഏ​റ്റ​വും ക​രു​ത്ത​ർ പ​ന്തെ​റി​ഞ്ഞി​ട്ടും എ​തി​ർ ബാ​റ്റി​ങ്ങി​ൽ പ​രി​ക്കേ​ൽ​പി​ക്കാ​നാ​കാ​തെ ഇ​ന്ത്യ​ൻ ബൗ​ളി​ങ് ഉ​ഴ​റി.

അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ഓ​ലി പോ​പ് (128 പ​ന്തി​ൽ 71) ​ഹാ​രി ബ്രൂ​ക് (12 പ​ന്തി​ൽ മൂ​ന്ന് റ​ൺ​സ്), ജോ റൂട്ട്, ജേമി സ്മിത്ത് (ഒമ്പത്), ക്രിസ് വോക്സ് (നാല്) എന്നിവരുടെ വിക്കറ്റാണ് മൂന്നാം ദിനം ആതിഥേയർക്ക് നഷ്ടമായത്. ഇതിൽ മൂന്നെണ്ണം അവസാന സെഷനിലാണ് വീണത്. അ​ഞ്ചാം വി​ക്ക​റ്റ് കൂ​ട്ടു​കെ​ട്ട് പൊ​ളി​ക്കാ​ൻ സു​ന്ദ​റും ജ​ഡേ​ജ​യു​മ​ട​ങ്ങു​ന്ന സ്പി​ന്നും സി​റാ​ജും ഷാ​ർ​ദു​ലു​മ​ട​ങ്ങു​ന്ന പേ​സും ത​രാ​ത​രം പോ​ലെ എ​ത്തി​യി​ട്ടും മാ​റ്റ​മു​ണ്ടാ​യി​ല്ല. മത്സരം തോൽക്കാതിരിക്കാൻ ഇന്ത്യൻ ബാറ്റർമാർ ഓർഡ് ട്രഫോർഡിൽ ഏറെ വിയർപ്പൊഴുക്കേണ്ടിവരും.

Tags:    
News Summary - England All Out for 669 in Their First Innings at Manchester Test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.