അനായാസം ഡൽഹി; ഗുജറാത്തിനെ കീഴടക്കിയത് ആറു വിക്കറ്റിന്

അഹമ്മദാബാദ്: ഗുജറാത്ത് ടൈറ്റൻസ് മുന്നോട്ട് വെച്ച 90 റൺസെന്ന കുറഞ്ഞ വിജയലക്ഷ്യം അനായാസം മറികടന്നത് ഡൽഹി ക്യാപിറ്റൽസ്. 8.5 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 20 റൺസെടുത്ത ഓപണർ ഫ്രേസർ മക്കർഗാണ് ടോപ് സ്കോറർ.

പ്രത്വി ഷാ ഏഴും അഭിഷേക് പൊരേൽ 15ഉം ഷായ് ഹോപ് 19ഉം റൺസെടുത്ത് പുറത്തായി. 16 ക്യാപ്റ്റൻ ഋഷഭ് പന്തും ഒമ്പത് റൺസെടുത്ത് സുമിത് കുമാറും പുറത്താകാതെ നിന്നു. സന്ദീപ് വാര്യർ രണ്ടു വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ടൈറ്റൻസിനെ മറിടകടന്ന് ഡൽഹി പോയിന്റ് പട്ടികയിൽ ആറാം സ്ഥാനത്തെത്തി. ഇരുടീമിനും ആറ് പോയിന്റ് വീതമാണെങ്കിലും നെറ്റ് റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഡൽഹി മുന്നിലെത്തി. 


നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് 17.3 ഓവറിൽ 89 റൺസിന് എല്ലാവരും പുറത്താകുയായിരുന്നു. എട്ടാമനായി ക്രീസിലെത്തിയ റാഷിദ് ഖാൻ നടത്തിയ ചെറുത്ത് നിൽപ്പ് ഇല്ലായിരുന്നെങ്കിൽ സ്ഥിതി കൂടുതൽ ദയനീയമാകുമായിരുന്നു. 24 പന്തിൽ ഒരു സിക്സും ഒരു ഫോറുമുൾപ്പെടെ 31 റൺസെടുത്ത റാഷിദ് ഖാനാണ് ടോപ് സ്കോറർ. സായ് സുദർശൻ (12), രാഹുൽ തിവാട്ടിയ (10) എന്നിവർ മാത്രമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റർമാർ. ഡൽഹിക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് നേടി.

ടോസ് നേടി ബൗളിങ് തിരഞ്ഞെടുക്കാനുള്ള ഡൽഹി തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ബൗളർമാർ നടത്തിയത്. വൃദ്ധിമാൻ സാഹ (2), ശുഭ്മാൻ ഗിൽ (8), ഡേവിഡ് മില്ലർ (2), അഭിനവ് മനോഹർ (8), ഷാറൂഖ് ഖാൻ (0), മോഹിത് ശർമ (2), നൂർ അഹമ്മദ് (1) എന്നിവർ ഒന്നിന് പിറകെ ഒരോരുത്തരായി കൂടാരം കയറുകയായിരുന്നു. ഇഷാന്ത് ശർമ, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവർ രണ്ടും ഖലീൽ അഹമ്മദ്, അക്സർ പട്ടേൽ എന്നിവർ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.

News Summary - Easy win for Delhi Capitals; Gujarat defeated by six wickets

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.