'അവർക്ക്​ ഞങ്ങളോട്​ പിടിച്ചുനിൽക്കാനാകില്ല, അതാണ്​ മത്സരിക്കാൻ ഭയക്കുന്നത്​'; ഇന്ത്യൻ ക്രിക്കറ്റ്​ ടീമിനെ പരിഹസിച്ച്​ മുൻ പാക്​ താരം

തോല്‍വി ഭയന്നാണ്​ ഇന്ത്യൻ ക്രിക്കറ്റ്​ ടീം പാകിസ്ഥാനെതിരെ കളിക്കാന്‍ മടിക്കുന്നതെന്ന് പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്​ദുൽ റസാഖ്. പാകിസ്ഥാനുള്ളതുപോലെ മികച്ച താരങ്ങള്‍ ഇന്ത്യയ്ക്കില്ലെന്നും അത് ഇന്ത്യയ്ക്ക് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും അബ്​ദുൽ റസാഖ് പറഞ്ഞു. 'ഇന്ത്യയ്ക്ക് പാക്കിസ്ഥാനുമായി മത്സരിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. പാകിസ്ഥാ​െൻറ കളിക്കാരുടെ കഴിവുകൾ തികച്ചും വ്യത്യസ്​തമാണ്. ഇന്ത്യയും പാകിസ്ഥാനുമിടയിൽ മത്സരങ്ങൾ ഇല്ലാത്തത്​ ക്രിക്കറ്റിന് നല്ല കാര്യമല്ല. ആവേശകരമായ അനുഭവമായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം. കളിക്കാർക്ക് എത്രമാത്രം സമ്മർദ്ദം നേരിടാൻ കഴിയുമെന്ന് കാണിക്കാനുള്ള അവസരമായിരുന്നു'-അബ്​ദുൽ റസാഖ്​​ പറഞ്ഞു.


'പാകിസ്ഥാന്‍ കളിക്കാരുടെ കഴിവ് മറ്റെല്ലാവരില്‍ നിന്നും വ്യത്യസ്​തമാണ്. ഇന്ത്യക്കും മികച്ച കളിക്കാരുണ്ട്. എന്നാല്‍ ഇമ്രാന്‍ ഖാനെയും കപില്‍ദേവിനെയും താരതമ്യം ചെയ്​താല്‍ കപില്‍ദേവിനേക്കാള്‍ മികവ് ഇമ്രാന്‍ ഖാനാണ്. ഞങ്ങള്‍ക്ക് വസീം അക്രം ഉണ്ട്. എന്നാല്‍ അതുപോലെ കഴിവുള്ള താരം ഇന്ത്യക്കില്ല'-അദ്ദേഹം പറഞ്ഞു. പാകിസ്ഥാനെതിരെ മത്സരിക്കേണ്ടതില്ലെന്ന ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെ കാരണങ്ങളിൽ ​തോൽക്കുമെന്ന ഭയവും ഉണ്ടെന്നാണ്​ റസാഖ് പറയുന്നത്​.

'ഞങ്ങള്‍ക്ക് ജാവേദ് മിയാന്‍ദാദും അവര്‍ക്ക് ഗാവസ്‌കറുമുണ്ടായി. പിന്നെ നമുക്ക് ഇന്‍സമാമിനേയും യൂസുഫിനേയും യുനിസിനേയും ഷാഹിദ് അഫ്രീദിയേയും ലഭിച്ചു. അവര്‍ക്ക് ദ്രാവിഡും സെവാഗും. പാകിസ്ഥാന്‍ എല്ലായ്പ്പോഴും മികച്ച കളിക്കാരെ സൃഷ്ടിച്ചു. അതിനാലാണ് പാകിസ്ഥാനെതിരെ കളിക്കാന്‍ ഇന്ത്യ താത്പര്യപ്പെടാത്തത്'-അബ്​ദുൽ റസാഖ് പറഞ്ഞു. യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്​ഥാനും തമ്മിൽ മത്സരിക്കാനിരിക്കെയാണ്​ അബ്​ദുൽ റസാഖിെൻറ അവകാശവാദങ്ങൾ പുറത്തുവന്നത്​. ലോകകപ്പിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആയിരിക്കും വേദി.

നിലവില്‍ ഐ.സി.സി ടൂര്‍ണമെൻറുകളില്‍ മാത്രമാണ് ഇന്ത്യ-പാക് മത്സരങ്ങൾ നടക്കുന്നത്​. ലോകകപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം.

Tags:    
News Summary - 'Don't think India can compete with Pakistan. This is why they don't want to play against us': Abdul Razzaq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.