ലോകകപ്പിന്‍റെ താരങ്ങളെ പ്രവചിച്ച് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്

ഇന്ത്യ ആദ്യമായി ഒറ്റക്ക് ആതിഥ്യം വഹിക്കുന്ന ഏകദിന ലോകകപ്പിന്‍റെ താരങ്ങളെ പ്രവചിച്ച് സീനിയർ ഇന്ത്യൻ വിക്കറ്റ്കീപ്പർ-ബാറ്റർ ദിനേശ് കാർത്തിക്. പത്ത് ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ടൂർണമെന്‍റിന്‍റെ താരങ്ങളാകാൻ സാധ്യതയുള്ള രണ്ടുപേരുകളാണ് വെറ്ററൻ താരം വെളിപ്പെടുത്തിയത്.

ഒക്ടോബർ അഞ്ചിന് ഇംഗ്ലണ്ട്-ന്യൂസിലൻഡ് മത്സരത്തോടെയാണ് ലോക പോരാട്ടത്തിന് അരങ്ങുണരുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം എട്ടിന് ആസ്ട്രേലിയക്കെതിരെയാണ്. ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യ, ആസ്ട്രേലിയയുടെ ഗ്ലെൻ മാക്സ് വെൽ എന്നിവർ ലോകകപ്പിന്‍റെ താരങ്ങളാകുമെന്നാണ് കാർത്തിക് പ്രവചിക്കുന്നത്. എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു 38കാരൻ.

പാണ്ഡ്യയും മാക്സ് വെല്ലും മികച്ച ഫോമിലാണ്. ഇന്ത്യൻ ഓൾ റൗണ്ട് താരത്തിന്‍റെ രണ്ടാം ലോകകപ്പാണിത്. ഏഷ്യാ കപ്പിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും താരം ഒരുപോലെ തിളങ്ങിയിരുന്നു. രാജ്കോട്ട് ഏകദിനത്തിൽ ഇന്ത്യക്കെതിരെ നാലു വിക്കറ്റുകളാണ് ആസ്ട്രേലിയൻ സ്പിന്നർ നേടിയത്. 2015ൽ ലോകകപ്പ് നേടിയ ഓസീസ് സംഘത്തിലും മാക്സ് വെൽ ഉണ്ടായിരുന്നു.

സ്പിന്നിനെ തുണക്കുന്ന ഇന്ത്യൻ പിച്ചുകളിൽ മധ്യ ഓവറുകളിൽ താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ടീം ആസ്ട്രേലിയ.

Tags:    
News Summary - Dinesh Karthik Names 2 Players Who Can Win Player Of The Series Award In ODI World Cup 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.