മുന്നിൽ ധോണിയും പന്തും മാത്രം; ടെസ്റ്റിൽ പുതിയ നേട്ടം സ്വന്തമാക്കി ധ്രുവ് ജുറേൽ

റാഞ്ചിയിൽ നടന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ അഞ്ചു വിക്കറ്റിന്റെ മിന്നും ജയം സ്വന്തമാക്കിയിരിക്കുകയാണ് ടീം ഇന്ത്യ. മത്സരത്തിൽ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത് കരിയറിലെ രണ്ടാമത്തെ മാത്രം ടെസ്റ്റ് കഴിക്കുന്ന യുവതാരം ധ്രുവ് ജുറേലായിരുന്നു. ആദ്യ ഇന്നിങ്സിൽ 90 റൺസുമായി രക്ഷകനായ താരം രണ്ടാം ഇന്നിങ്സിൽ ശുഭ്മാൻ ഗില്ലിനൊപ്പം ചെറുത്തുനിന്നാണ് ടീമിന് ജയം സമ്മാനിച്ചത്.

ജുറേലിനെ സെവാഗ് അടക്കമുള്ള മുൻ താരങ്ങൾ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു. ഇപ്പോഴിതാ യുവതാരം പുതിയ റെക്കോർഡ് കുറിച്ചിരിക്കുകയാണ്. ടെസ്റ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാരുടെ എലൈറ്റ് ക്ലബ്ബിൽ ഇടംപിടിച്ചിരിക്കുകയാണ് ജുറേൽ.

അജയ് രാത്ര, വൃധിമാന്‍ സാഹ, നയന്‍ മോംഗിയ എന്നിവരായിരുന്നു ഇതിന് മുമ്പ് ഓരോ തവണ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായ മറ്റു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍. അതേസമയം ഈ താരങ്ങൾക്കെല്ലാം ടെസ്റ്റിൽ ഈ നേട്ടം സ്വന്തമാക്കാൻ ഏറെ മത്സരങ്ങൾ വേണ്ടിവന്നിരുന്നു. എന്നാൽ, ജുറേലിന് വെറും രണ്ട് മത്സരങ്ങൾ കൊണ്ട് തന്നെ നേട്ടത്തിലെത്താൻ കഴിഞ്ഞു.

അതേസമയം, ടെസ്റ്റിൽ രണ്ട് തവണ കളിയിലെ താരങ്ങളായ വിക്കറ്റ് കീപ്പർമാർ വേറെയുണ്ട്. എം.എസ് ധോണിയും റിഷഭ് പന്തുമാണ് ആ മിന്നും താരങ്ങൾ. പന്ത് 33 ടെസ്റ്റുകളിൽ നിന്നാണ് രണ്ട് തവണ പ്ലെയർ ഓഫ് ദ മാച്ചായത്. ധോണിക്ക് 90 ടെസ്റ്റുകൾ കളിക്കേണ്ടിവന്നു. 

Tags:    
News Summary - Dhruv Jurel Makes History In Ranchi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.