ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം രാജ്യത്തെ പ്രതിനിധീകരിക്കുന്ന ടീമായി ചിത്രീകരിക്കുന്നതിൽ നിന്ന് ബി.സി.സി.ഐയെ വിലക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹരജി ഡൽഹി ഹൈകോടതി തള്ളി.

നിലവിലെ ക്രിക്കറ്റ് ടീം ബി.സി.സി.ഐയുടെ ടീമാണെന്നും രാജ്യത്തെ പ്രതിനിധീകരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകൻ റീപക് കൻസാലി എന്നയാളാണ് കോടതിയെ സമീപിച്ചത്.

ബി.സി.സി.ഐ തമിഴ്നാട് സൊസൈറ്റീസ് രജിസ്‌ട്രേഷൻ നിയമപ്രകാരം രജിസ്റ്റർ ചെതിട്ടുള്ള സ്വകാര്യ സ്ഥാപനമാണ്. ബി.സി.സിയെ ദേശീയ കായിക ഫെഡറേഷനായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും സാമ്പത്തികമായി പിന്തുണക്കുന്നില്ലെന്നും കേന്ദ്ര സർക്കാർ വിവരാവകാശ നിയമത്തിലൂടെ മറുപടി നില്കിയതായും ഹരജിയിൽ ചൂണ്ടിക്കാട്ടി.

എന്നാൽ സർക്കാർ ഉദ്യോഗസ്ഥർ തെരഞ്ഞെടുക്കുന്ന ഏതെങ്കിലും കായിക ടീമുണ്ടോ എന്ന് വ്യക്തമാക്കാൻ ഹരജിക്കാരനോട് ആവശ്യപ്പെട്ട കോടതി കോമൺവെൽത്ത് ഗെയിംസ്, ഒളിമ്പിക്സ് തുടങ്ങിയ കായിക മാമാങ്കത്തിൽ പങ്കെടുക്കുന്ന ടീമുകളെ ഏതെങ്കിലും സർക്കാർ സ്ഥാപനമാണോ തെരഞ്ഞെടുക്കുന്നതെന്നും ചോദിച്ചു. ഇന്ത്യൻ പതാക ഉപയോഗിച്ചു എന്നതുകൊണ്ട് മാത്രം അത് നിയമലംഘനമാണെന്ന് പറയാൻ കഴിയില്ലെന്നും വ്യക്തമാക്കി കോടതി ഹരജി തള്ളി. 

Tags:    
News Summary - Delhi HC dismisses plea to bar Prasar Bharati from calling BCCI team ‘Team India’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.