'തല'ക്കും രക്ഷിക്കാനായില്ല; ഡൽഹിക്കെതിരെ ചെന്നൈക്ക് തോൽവി

ചെന്നൈ: ഐ.പി.എല്ലിൽ ഡൽഹി കാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി. 25 റൺസിനാണ് ഡൽഹി ചെന്നൈയെ തകർത്തുവിട്ടത്. 184 റൺ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈക്ക് നിശ്ചിതഓവറിൽ  158 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. ഒമ്പത് ഓവർ ബാക്കിനിൽക്കെ മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി ക്രീസിലെത്തിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാൻ അദ്ദേഹത്തിനും കഴിഞ്ഞില്ല.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ചെന്നൈക്ക് തിരിച്ചടിയേറ്റു. സ്​കോർബോർഡിൽ 14 റൺസ് മാത്രമുള്ളപ്പോൾ രചിൻ രവീന്ദ്ര പുറത്തായി. ഋതുരാഗ് ഗെയ്കവാദ്, ഡെവോൺ കോൺവേ, ശിവം ദുബെ, രവീ​ന്ദ്ര ജഡേജ എന്നിവരും കൂടി പുറത്തായതോടെ ​ചെന്നൈ പരാജയം അഭിമുഖീകരിച്ചു. എന്നാൽ പുറത്താകാതെ 69 റൺസെടുത്ത വിജയ് ശങ്കർ ചെന്നൈയെ വലിയ നാണക്കേടിൽ നിന്നും രക്ഷിച്ചു. ധോണി പുറത്താകാതെ 30 റൺസെടുത്തു.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹി ആറ് വിക്കറ്റ് നഷ്ടത്തിൽ 183 റൺസ് നേടി. 51 പന്തിൽ നിന്നും ആര് ഫോറും മൂന്ന് സിക്സറുമടിച്ച് 77 റൺസ് നേടിയ കെ.എൽ രാഹുലാണ് ഡൽഹിയുടെ ടോപ് സ്കോറർ. ചെന്നൈക്കായി ഖലീൽ അഹ്മദ് രണ്ട് വിക്കറ്റ് നേടി.

ആദ്യ ഓവറിൽ തന്നെ ഓപ്പണിങ് ബാറ്റർ ജേക്ക് ഫ്രേസർ മക്രൂക്കിനെ നഷ്ടപ്പെട്ട ഡല്ഡഹിയ കരകയറ്റിയത് രാഹുൽ- അഭിഷേക് പോരെൽ സംഘമാണ്.

മുകേഷ് ചൗദരി എറിഞ്ഞ രണ്ടാം ഓവറിൽ തന്നെ പോരെൽ തകർത്തടിച്ചു. രണ്ടാം വിക്കറ്റിൽ 54 റൺസാണ് ഇരുവരും ചേർത്തത്. പോരെലിനെ രവീന്ദ്ര ജഡേജ പുറത്താക്കി സി.എസ്.കെക്ക് ബ്രേക്ക് ത്രൂ നൽകി. എന്നാൽ പിന്നീടെത്തിയ നായകൻ അക്സർ പട്ടേലിനെ കൂട്ടി രാഹുൽ സ്കോർ ബോർഡ് ചലിപ്പിച്ചു. പട്ടേൽ 21 റൺസ് നേടി മടങ്ങ. അവസാന ഓവറുകളിൽ തകർത്ത് കളിച്ച സമീർ റിസ്വി (20), ട്രിസ്റ്റ്യൻ സ്റ്റബ്സ് (24) എന്നിവർ രാഹുലിന് മികച്ച പിന്തുണ നൽകി.

Tags:    
News Summary - Delhi capitals vs chennai super kings Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.