ഡൽഹി കാപ്പിറ്റൽസിന്റെ കഷ്ടകാലം തീരുന്നില്ല; ലക്ഷങ്ങൾ വിലമതിക്കുന്ന ക്രിക്കറ്റ് കിറ്റുകൾ മോഷണം പോയി

ന്യൂഡൽഹി: പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്ത് തുടരുന്നതിനിടെ ഡൽഹി കാപ്പിറ്റൽസിന്റെ കഷ്ടകാലം തീരുന്നില്ല. ടീമിലെ താരങ്ങളുടെ ക്രിക്കറ്റ് കിറ്റ് മോഷണം പോയതാണ് ഏറ്റവും പുതിയ വാർത്ത. ബാറ്റും പാഡും ഉൾപ്പടെയുള്ള ക്രിക്കറ്റ് കിറ്റാണ് മോഷണം പോയത്.

ബംഗളൂരുവിൽ നിന്ന് ഡൽഹിയിൽ എത്തിയപ്പോഴാണ് ക്രിക്കറ്റ് കിറ്റ് നഷ്ടമായ വിവരം ഡൽഹി താരങ്ങൾ അറിഞ്ഞത്. ഡൽഹി താരമായ യഷ് ദള്ളിന്റെ അഞ്ച് ബാറ്റുകളാണ് മോഷണം പോയത്. ദള്ളിന്റെ ​ഒരു ബാറ്റിന് മാത്രം ഏകദേശം ഒരു ലക്ഷം രൂപ വിലമതിക്കും.

അതേസമയം, ഐ.പി.എല്ലിൽ ഡൽഹി കാപ്പിറ്റൽസ് മോശം പ്രകടനം തുടരുകയാണ്. ഇതുവരെ കളിച്ച അഞ്ച് മത്സരങ്ങളിലും അവർ തോറ്റു. ഏപ്രിൽ 15ന് ആർ.സി.ബിക്കെതിരെ ചിന്നസാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലും അവർ തോൽവി വഴങ്ങിയിരുന്നു.

Tags:    
News Summary - Delhi Capitals Players' Cricket Equipment Worth Lakhs Stolen In Transit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.