തകർത്തടിച്ച് അക്സർ പട്ടേൽ (25 പന്തിൽ 54); ഡൽഹിക്കെതിരെ മുംബൈക്ക് 173 റൺസ് വിജയലക്ഷ്യം

ന്യൂഡൽഹി: ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ഭേദപ്പെട്ട സ്കോർ. 19.4 ഓവറിൽ 172 റൺസെടുക്കുന്നതിനിടെ ഡൽഹി ഓൾ ഔട്ടായി.

നായകൻ ഡേവിഡ് വാർണറുടെയും (47 പന്തിൽ 51 റൺസ്), അക്സർ പട്ടേലിന്‍റെയും (25 പന്തിൽ 54) അർധ സെഞ്ച്വറി പ്രകടനമാണ് ടീമിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്. 12.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 98 റൺസുമായി തകർന്നടിഞ്ഞ ഡൽഹിയെ അക്സർ പട്ടേലിന്‍റെ അതിവേഗ ഫിഫ്റ്റിയാണ് ടോപ് ഗിയറിലെത്തിച്ചത്.

22 പന്തിലാണ് താരം അർധ സെഞ്ച്വറി തികച്ചത്. അഞ്ചു സിക്സും നാലു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. ആറാം വിക്കറ്റിൽ പട്ടേലും വാർണറും ചേർന്ന് 25 പന്തിൽ 50 റൺസ് കൂട്ടിച്ചേർത്തു. പൃഥ്വി ഷാ (10 പന്തില്‍ 15 റണ്‍സ്), മനീഷ് പാണ്ഡെ (18 പന്തിൽ 26), യാഷ് ധൂൽ (നാലു പന്തിൽ രണ്ട്), റോവ്മാൻ പവൽ (നാലു പന്തിൽ നാല്), ലളിത് യാദവ് (നാലു പന്തിൽ രണ്ട്), കുൽദീപ് യാദവ് (പൂജ്യം), അഭിഷേക് പൊറേൽ (മൂന്നു പന്തിൽ ഒന്ന്), ആൻറിച് നോർജെ (മൂന്നു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

ഒരു റണ്ണുമായി മുസ്തഫിസുർ റഹ്മാൻ പുറത്താകാതെ നിന്നു. മുംബൈക്കായി ജേസൺ ബെഹ്‌റൻഡോർഫും പിയൂഷ് ചൗളയും മൂന്നു വിക്കറ്റ് വീതവും റിലേ മെറെഡിത്ത് രണ്ട് വിക്കറ്റും ഹൃത്വിക് ഷോക്കീൻ ഒരു വിക്കറ്റും നേടി.

Tags:    
News Summary - DC vs MI IPL 2023: MI Restrict DC To 172

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.