ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ നിരവധി ടീമുകൾ രംഗത്ത്. ട്രാൻസ്ഫർ വിൻഡോയിൽ സഞ്ജുവിനെ ടീമിലെത്തിക്കാൻ പല പ്രമുഖ ടീമുകളും ശ്രമിക്കുന്നുവെന്നാണ് റിപ്പോർട്ട്. രാജസ്ഥാന്റെ സൂപ്പർ ബാറ്ററെ ടീമിലെത്തിക്കാനുള്ള മത്സരത്തിൽ ചെന്നൈ തന്നെയാണ് ഒന്നാമത്.
സഞ്ജു സാംസണെ ടീമിലെത്തിക്കാൻ മുൻനിരയിലുള്ളത് ചെന്നൈ സൂപ്പർ കിങ്സാണ്. സഞ്ജു സാംസണെ ടീമിലെത്തിക്കാൻ താൽപര്യമുണ്ടെന്ന് ചെന്നൈ അറിയിച്ചു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി രാജസ്ഥാനുമായി സംസാരിച്ചിട്ടില്ലെന്ന് മുതിർന്ന ചെന്നൈ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
ഞങ്ങൾ സഞ്ജുവിനെ ടീമിലെത്തിക്കാൻ നോക്കുകയാണ്. അദ്ദേഹം ഇന്ത്യൻ ബാറ്ററാണ് ഓപ്പണറാണ്. അദ്ദേഹത്തെ ലഭിക്കുകയാണെങ്കിൽ ഉറപ്പായും ടീമിലെടുക്കുമെന്നും ചെന്നൈ സൂപ്പർകിങ്സ് അറിയിച്ചു. സഞ്ജുവിനെ ടീമിലെടുക്കണമെങ്കില നിരവധി താരങ്ങളെ ചെന്നൈ സൂപ്പർ കിങ്സിന് വിൽക്കേണ്ടി വരും.
18 കോടി രൂപക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്. എന്നാൽ, പരിക്ക്മൂലം ഈ സീസണിൽ കാര്യമായ പ്രകടനം കാഴളചവെക്കാൻ സഞ്ജുവിന് കഴിഞ്ഞില്ല. ഈ സീസണിൽ 285 റൺസാണ് സഞ്ജുനേടിയത്. രാജസ്ഥാൻ കോച്ച് രാഹുൽ ദ്രാവിഡുമായി ഞ്ജുവിന് അഭിപ്രായഭിന്നതകളുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.