​അത്താഴം മുടങ്ങാൻ ചെന്നൈ കടിച്ചാലും മതി; പഞ്ചാബ്​ പുറത്ത്​

അബൂദബി: ​വിജയിച്ചാൽ ​േപ്ല ഒാഫിലേക്ക്​ കടക്കാൻ വലിയ സാധ്യതയുണ്ടായിരുന്ന കിങ്​സ്​ ഇലവൻ പഞ്ചാബി​െൻറ അത്താഴം ചെന്നൈ സൂപ്പർകിങ്​സ്​ മുടക്കി. പഞ്ചാബ്​ ഉയർത്തിയ 154 റൺസ്​ വിജയലക്ഷ്യം ചെന്നൈ ഒരുവിക്കറ്റ്​ മാത്രം നഷ്​ടത്തിൽ മറികടക്കുകയായിരുന്നു. മുഴുവൻ മത്സരങ്ങളും പൂർത്തിയാക്കിയ ​ 12 പോയൻറ്​ മാത്രമുള്ള പഞ്ചാബ്​ ​േപ്ല ഓഫ്​ കടക്കില്ലെന്ന്​ ഉറപ്പായി. ബാംഗ്ലൂർ, കൊൽകത്ത എന്നിവരെയും പരാജയപ്പെടുത്തിയ ചെന്നൈയുടെ തുടർച്ചയായ മൂന്നാംവിജയമാണിത്​. നേരത്തേ പുറത്തായ ചെന്നൈക്ക്​ തുടർജയത്തോടെ സീസൺ പൂർത്തിയാക്കിയെന്നതിൽ ആശ്വസിക്കാം.

154 റൺസി​െൻറ താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ചെന്നൈക്കായി രഥുരാജ്​ ഗെയ്​ക്​വാദും (49 പന്തിൽ 62) ഫാഫ്​ ഡു​െപ്ലസിസും (34 പന്തിൽ 48) ആഞ്ഞടിക്കുകയായിരുന്നു. ബൗളർമാരെ മാറ്റിപരീക്ഷിച്ചെങ്കിലും വിക്കറ്റുകൾ വീഴ്​ത്താൻ പഞ്ചാബിനായില്ല. ​​​ഗെയ്​ക്​വാദി​െൻറ തുടർച്ചയായ മൂന്നാം അർധസെഞ്ച്വറിയാണിത്​.

ആദ്യം ബാറ്റ്​ ചെയ്​ത പഞ്ചാബ്​ 30 പന്തുകളിൽ നിന്നും 62 റൺസെടുത്ത ദീപക്​ ഹൂഡയുടെ തകർപ്പൻ വെടിക്കെട്ടിലാണ്​ പൊരുതാവുന്ന സ്​കോർ പടുത്തുയർത്തിയത്​. കെ.എൽ രാഹുൽ 29ഉം മായങ്ക്​ അഗർവാൾ 26ഉം റൺസെടുത്തു. ​​ക്രിസ്​ ഗെയിൽ 12 റൺസെടുത്ത്​ പുറത്തായി. ചെന്നൈക്കായി 39 റൺസ്​ വഴങ്ങി ലുൻഗി എൻഗിഡി മൂന്നുവിക്കറ്റ്​ വീഴ്​ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.