സിഡ്നി: കുട്ടിക്രിക്കറ്റിലെ ലോക ജേതാക്കളെത്തേടി കംഗാരു നാട്ടിലെ കളിമൈതാനങ്ങളിൽ വമ്പന്മാർ പോരിനിറങ്ങുന്നു. ശനിയാഴ്ച സമാപിച്ച പ്രാഥമിക റൗണ്ട് മത്സരങ്ങളോടെ പൂർണചിത്രം തെളിഞ്ഞു.

12 ടീമുകൾ മാറ്റുരക്കുന്ന സൂപ്പർ 12ലെ ആദ്യ മത്സരങ്ങളിൽ ഇന്ന് ആതിഥേയരായ ആസ്ട്രേലിയയെ ന്യൂസിലൻഡും ഇംഗ്ലണ്ടിനെ അഫ്ഗാനിസ്താനും നേരിടും. വെള്ളിയാഴ്ച പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തിൽ അയർലൻഡിനോട് തോറ്റ വെസ്റ്റിൻഡീസ് ഇതാദ്യമായി രണ്ടാം റൗണ്ടിലെത്താതെ പുറത്തായി.

മഴപ്പേടിയിൽ സിഡ്നി

നിലവിലെ ജേതാക്കളും നാട്ടുകാരുമായ ഓസീസ് സംഘം അയൽക്കാരായ ന്യൂസിലൻഡിനെതിരെ ഇന്ന് ഉദ്ഘാടന മത്സരത്തിന് ഇറങ്ങുമ്പോൾ സിഡ്നിയിലെ മൂടിക്കെട്ടിയ കാർമേഘങ്ങൾ ആശങ്കയായി നിഴലിക്കുന്നുണ്ട്. 90 ശതമാനവും മഴപെയ്യാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

ഇന്ത്യ-ന്യൂസിലൻഡ് സന്നാഹ മത്സരം മഴകാരണം ഉപേക്ഷിച്ചിരുന്നു. കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന ആരോൺ ഫിഞ്ചിന് വ്യക്തിപരമായും ഓസീസ് ടീമിന് ഒന്നാകെയും ഇത് അഭിമാന ലോകകപ്പാണ്. കിരീടം നിലനിർത്തിയേ തീരൂ.

ഒരിക്കൽപോലും കിരീടം നേടാൻ ഭാഗ്യമില്ലാതെ പോയവരാണ് കിവികൾ. കഴിഞ്ഞ തവണ ഫൈനലിലെത്തിയെങ്കിലും കംഗാരുപ്പടയോട് തോറ്റു. കെയ്ൻ വില്യംസണെയും സംഘത്തെയും സംബന്ധിച്ച് പകരം ചോദിച്ച് തുടങ്ങാനുള്ള അവസരം കൂടിയാണിത്. 2010ലെ ജേതാക്കളായ ഇംഗ്ലണ്ട് പെർത്തിൽ ആദ്യ അങ്കത്തിനിറങ്ങുന്നത് അട്ടിമറിവീരന്മാരായ അഫ്ഗാനെതിരെയാണ്.

പന്ത് തട്ടി പാക് ബാറ്റർ മസൂദിന് തലക്ക് പരിക്ക്

മെൽബൺ: പാകിസ്താന്റെ മുൻനിര ബാറ്റർ ഷാൻ മസൂദിന് തലയിൽ പന്ത് തട്ടി പരിക്കേറ്റു. നെറ്റ്സിൽ പരിശീലനത്തിനിടെ മുഹമ്മദ് നവാസിന്റെ ഷോട്ടാണ് തലയുടെ വലതുഭാഗത്ത് പതിച്ചത്. അഞ്ച് മിനിറ്റിലധികം താരം നിലത്ത് കിടന്നു. ആശുപത്രിയിൽ ചികിത്സയിലാണ് മസൂദിപ്പോൾ. ട്വന്റി 20 ലോകകപ്പിൽ ഞായറാഴ്ച ഇന്ത്യ-പാകിസ്താൻ സൂപ്പർ 12 മത്സരം നടക്കാനിരിക്കെയാണ് സംഭവം.

ട്വൻറി20 ലോകകപ്പ് സൂപ്പർ 12 ഫിക്സ്ചർ

ഗ്രൂപ് 1 : അഫ്ഗാനിസ്താൻ, ആസ്ട്രേലിയ,

ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ശ്രീലങ്ക, അയർലൻഡ്

ഗ്രൂപ് 2 : ബംഗ്ലാദേശ്, ഇന്ത്യ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, നെതർലൻഡ്സ്, സിംബാബ്‍വെ

ഒക്ടോബർ 22

ന്യൂസിലൻഡ് x ആസ്ട്രേലിയ -12.30 PM

ഇംഗ്ലണ്ട് x അഫ്ഗാനിസ്താൻ -4.30 PM

ഒക്ടോബർ 23

ശ്രീലങ്ക x അയർലൻഡ് -9.30 AM

ഇന്ത്യ x പാകിസ്താൻ -1.30 PM

ഒക്ടോബർ 24

ബംഗ്ലാദേശ് x നെതർലൻഡ്സ് -9.30 AM

ദക്ഷിണാഫ്രിക്ക x സിംബാബ്‍വെ -1.30 PM

ഒക്ടോബർ 25

ശ്രീലങ്ക x ആസ്ട്രേലിയ -4.30 PM

ഒക്ടോബർ 26

ഇംഗ്ലണ്ട് x അയർലൻഡ് -9.30 AM

ന്യൂസിലൻഡ് x അഫ്ഗാനിസ്താൻ -1.30 PM

ഒക്ടോബർ 27

ദക്ഷിണാഫ്രിക്ക x ബംഗ്ലാദേശ് -8.30 AM

ഇന്ത്യ x നെതർലൻഡ്സ് -12.30 PM

പാകിസ്താൻ x സിംബാബ്‍വെ -4.30 PM

ഒക്ടോബർ 28

അഫ്ഗാനിസ്താൻ x അയർലൻഡ് -9.30 AM

ഇംഗ്ലണ്ട് x ആസ്ട്രേലിയ -1.30 PM

ഒക്ടോബർ 29

ന്യൂസിലൻഡ് x ശ്രീലങ്ക -1.30 PM

ഒക്ടോബർ 30

ബംഗ്ലാദേശ് x സിംബാബ്‍വെ -8.30 AM

പാകിസ്താൻ x നെതർലൻഡ്സ് -12.30 PM

ഇന്ത്യ x ദക്ഷിണാഫ്രിക്ക -4.30 PM

ഒക്ടോബർ 31

ആസ്ട്രേലിയ x അയർലൻഡ് -1.30 PM

നവംബർ ഒന്ന്

അഫ്ഗാനിസ്താൻ x ശ്രീലങ്ക -9.30 AM

ഇംഗ്ലണ്ട് x ന്യൂസിലൻഡ് -1.30 PM

നവംബർ രണ്ട്

സിംബാബ്‍വെ x നെതർലൻഡ്സ് -9.30 AM

ഇന്ത്യ x ബംഗ്ലാദേശ് -1.30 PM

നവംബർ മൂന്ന്

പാകിസ്താൻ x ദക്ഷിണാഫ്രിക്ക -1.30 PM

നവംബർ നാല്

ന്യൂസിലൻഡ് x അയർലൻഡ് -9.30 AM

ആസ്ട്രേലിയ x അഫ്ഗാനിസ്താൻ -1.30 PM

നവംബർ അഞ്ച്

ഇംഗ്ലണ്ട് x ശ്രീലങ്ക -1.30 PM

നവംബർ ആറ്

ദക്ഷിണാഫ്രിക്ക x നെതർലൻഡ്സ് -5.30 AM

പാകിസ്താൻ x ബംഗ്ലാദേശ് -9.30 AM

ഇന്ത്യ x സിംബാബ്‍വെ -1.30 PM

Tags:    
News Summary - cricket australia newzealand england afghanistan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.