കോമണ്‍വെല്‍ത്ത് ഗെയിംസ്: ക്രിക്കറ്റിലും ഹോക്കിയിലും ഇന്ത്യൻ കുതിപ്പ്

ബ​ർ​മി​ങ്ഹാം: അ​യ​ൽ​ക്കാ​രാ​യ പാ​കി​സ്താ​നെ എ​ട്ടു വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് ഇ​ന്ത്യ​ൻ ടീം ​കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റി​ലെ ആ​ദ്യ ജ​യം ആ​ഘോ​ഷി​ച്ചു. മ​ഴ​ഭീ​ഷ​ണി​യി​ൽ 18 ഓ​വ​റാ​ക്കി ചു​രു​ക്കി​യ ട്വ​ന്റി20 മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ പാ​ക് സം​ഘം ബാ​റ്റി​ങ് തി​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു. ബൗ​ള​ർ​മാ​ർ ത​ക​ർ​പ്പ​ൻ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച​പ്പോ​ൾ ഇ​ന്ത്യ എ​തി​രാ​ളി​ക​ളെ 18 ഓ​വ​റി​ൽ 99ന് ​ഓ​ൾ ഔ​ട്ടാ​ക്കി. മ​റു​പ​ടി​യി​ൽ 11.4 ഓ​വ​റി​ൽ ര​ണ്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 102 റ​ൺ​സെ​ടു​ത്തു. ഓ​പ​ണ​ർ സ്മൃ​തി മ​ന്ദാ​ന 42 പ​ന്തി​ൽ 63 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​വാ​തെ നി​ന്നു. ആ​ദ്യ ക​ളി​യി​ൽ ഇ​ന്ത്യ ആ​സ്ട്രേ​ലി​യ​യോ​ട് തോ​റ്റി​രു​ന്നു. ബു​ധ​നാ​ഴ്ച ബാ​ർ​ബ​ഡോ​സി​നെ​തി​രെ​യാ​ണ് അ​ടു​ത്ത മ​ത്സ​രം.

ഹോക്കിയിൽ കുതിപ്പ്

പുരുഷ, വനിത ഹോക്കി ടീമുകൾ തകർപ്പൻ ജയങ്ങളുമായി മെഡൽ പ്രതീക്ഷ സജീവമാക്കി. ഇന്ത്യൻ പുരുഷന്മാർ പൂൾ ബി ആദ്യ മത്സരത്തിൽ ഘാനയെ എതിരില്ലാത്ത 11 ഗോളിന് മുക്കി. ഹർമൻപ്രീത് ഹാട്രിക് നേടി. വനിതകൾ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി. പൂൾ 'എ' മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളിന് വെയ്‍ൽസിനെയാണ് തോൽപിച്ചത്. വന്ദന കതാരിയ രണ്ടും ഗുർജിത് കൗർ ഒരു ഗോളും ഇന്ത്യക്കായി നേടി. ആഗസ്റ്റ് രണ്ടിന് ആതിഥേയരായ ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത മത്സരം.

Tags:    
News Summary - Commonwealth Games 2022 cricket hockey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT