99ന്​ ക്ലീൻ ബൗൾഡ്​; ബാറ്റ്​ വലിച്ചെറിഞ്ഞ ക്രിസ്​ ഗെയ്​ലിന്​​ പിഴ

അബൂദബി: ഐ.പി.എല്ലിൽ വെള്ളിയാഴ്​ച നടന്ന മത്സരത്തിൽ 99 റൺസിൽ ക്ലീൻ ബൗൾഡായശേഷം ബാറ്റ്​ വലിച്ചെറിഞ്ഞ്​ അരിശം തീർത്ത കിങ്​സ്​ ഇലവൻ പഞ്ചാബ്​ താരം ക്രിസ്​ ഗെയ്​ലിന്​ പിഴയിട്ടു. പെരുമാറ്റ ചട്ടം ലംഘിച്ചതിന്​ മാച്ച്​ ഫീയുടെ 10ശതമാനമാണ്​ പിഴയിട്ടത്​.

ടീമിൽ ഇടംപിടിച്ച ശേഷം വെള്ളിയാഴ്​ച രാജസ്​ഥാൻ റോയൽസിനെതിരായ മത്സരത്തിൽ തകർപ്പൻ പ്രകടനം കാഴ്​ചവെക്കുക്കയായിരുന്നു ഗെയ്​ൽ. 99 റൺസ്​ നേടിയ ഗെയ്​ലിനെ ജോഫ്ര ആർച്ചർ പുറത്താക്കി. ഇതോടെ കരീബിയൻ താരം ബാറ്റ്​ വലിച്ചെറിഞ്ഞ്​ ദേഷ്യം തീർക്കുകയായിരുന്നു. പെരുമാറ്റച്ചട്ടം ലംഘിച്ചതായി ഗെയ്​ൽ സമ്മതിച്ചു.

സെഞ്ച്വറി തികക്കാനായില്ലെങ്കിലും മറ്റൊരു ചരിത്രം കുറിച്ചായിരുന്നു ഗെയ്​ലി​െൻറ മടങ്ങിപ്പോക്ക്​. ട്വൻറി20 മത്സരത്തിൽ 1000 സിക്​സ്​ എന്ന നേട്ടം ഗെയ്​ൽ സ്വന്തമാക്കുകയായിരുന്നു. ട്വൻറി20യിൽ 400 മത്സരങ്ങളിൽ 13,000 റൺസ്​ നേടുന്ന ആദ്യ താരവുമായി ക്രിസ്​ ഗെയ്​ൽ.

വെള്ളിയാഴ്​ച നടന്ന മത്സരത്തിൽ 63 ബാളിൽനിന്ന്​ എട്ടു സിക്​സുകൾ ക്രിസ്​ ഗെയ്​ൽ നേടി.

Tags:    
News Summary - Chris Gayle fined for breaching IPL Code of Conduct

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.