ഏട്ടു സിക്​സ്​, ഏഴ്​ ഫോർ ! രാഹുൽ വിസ്​മയത്തിൽ തകർന്ന്​ ചെന്നൈ സൂപ്പർ കിങ്​സ്​

ദുബൈ: നായകൻ ലോകേഷ്​ രാഹുലിന്‍റെ (98) തകർപ്പൻ ബാറ്റിങ്​ കരുത്തിൽ കരുത്തരായ ചെന്നൈയെ തോൽപിച്ച്​ പഞ്ചാബ്​ കിങ്​സ്​. പ്ലേ ഓഫ്​ ഉറപ്പിച്ച ധോണിപ്പെടയെ ആറു വിക്കറ്റിനാണ്​ നിർണായക മത്സരത്തിൽ പഞ്ചാബ്​ കൊമ്പുകുത്തിച്ചത്​. ഇതോടെ, പ്ലേ ഓഫിലെ അവസാന സ്​ഥാനത്തിനായി പോര്​ മുറുകി. 12 പോയന്‍റ്​ നേടിയ പഞ്ചാബ്​ കിങ്​സ് ഐ.പി.എല്ലിൽ 2021 സീസണിൽ​ മുംബൈക്കും കൊൽക്കത്ത നൈറ്റ്​റൈഡേഴ്​സിനുമൊപ്പമാണ്​ നാലാം സ്​ഥാനത്തിനായി പോരടിക്കുന്നത്​. സ്​കോർ: ചെന്നൈ 134/6(20 ഓവർ), പഞ്ചാബ്​ കിങ്​സ്​ 139/4 (13 ഓവർ).

ഏട്ടു സിക്​സും ഏഴു ഫോറുമായി ആരാധകരെ വിസ്​മയിപ്പിച്ച ലോകേഷ്​ രാഹുലാണ്​ പഞ്ചാബിന്​ അനായാസ ജയം സമ്മാനിച്ചത്​. 42 പന്തിൽ രാഹുൽ പുറത്താകാതെ 98 റൺസ്​ എടുത്തു. താരത്തിന്‍റെ വെടിക്കെട്ടിൽ 20 ഓവർ കൊണ്ട്​ ചെന്നൈ എടുത്ത ലക്ഷ്യം 13 ഓവറിൽ പഞ്ചാബിന്​ മറികടക്കാനായി. ക്യാപ്​റ്റന്​ ആരും പിന്തുണ നൽകിയില്ലെങ്കിലും ഒറ്റയാൾ പോരാട്ടത്തിലാണ്​ രാഹുൽ ചെന്നൈക്ക്​ മറുപടി പറഞ്ഞത്​. മായങ്ക്​ അഗർവാൾ(12), സർഫറാസ്​ ഖാൻ(0), ഷാറൂഖ്​ ഖാൻ(8), എയ്​ഡൻ മാർക്രം(13) എന്നിവരൊന്നും തിളങ്ങിയില്ലെങ്കിലും പഞ്ചാബിന്​ ജയിക്കാൻ രാഹുലിന്‍റെ ബാറ്റിങ്​ വിസ്​ഫോടനം തന്നെ മതിയായിരുന്നു. തകർപ്പൻ ബാറ്റിങ്ങോടെ സീസണിലെ ടോപ്പ്​ സ്​കോറർമാരിൽ (626 റൺസ്​) ​രാഹുൽ ആദ്യ സ്​ഥാനത്തെത്തി. 546 റൺസുമായി ഫാഫ്​ ഡുപ്ലസിസാണ്​ രണ്ടാമൻ.

നേരത്തെ ആദ്യം ബാറ്റു ചെയ്​ത ചെന്നൈയ്​ നിരയിൽ എല്ലാവരും നിരാശപ്പെടുത്തിയപ്പോൾ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലസിസിന്‍റെ ബാറ്റിങ്ങാണ്​ അവരെ​ മാന്യമായ സ്​കോറിലേക്കെത്തിച്ചത്​. ഡുപ്ലസിസ്​ 55 പന്തിൽ എട്ടു ഫോറും രണ്ടു സിക്സും സഹിതം 76 റൺസെടുത്തു.

Tags:    
News Summary - Chennai vs Punjab ipl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.