ചെന്നൈക്കെതിരെ സായ് സുദർശന്റെ ബാറ്റിങ്

തകർത്തടിച്ച് സായ് സുദർശൻ; ചെന്നൈക്കെതിരെ ഗുജറാത്തിന് കൂറ്റൻ സ്കോർ

അഹമ്മദാബാദ്: ഐ.പി.എൽ കലാശപ്പോരിൽ ചെന്നൈ സൂപ്പർ കിങ്സിന് മുന്നിൽ റൺമല തീർത്ത് ഗുജറാത്ത് ടൈറ്റൻസ്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് നേടി.

സെഞ്ച്വറിയുടെ നാല് റൺസ് അകലെ എൽ.ബി.ഡബ്ല്യൂവിൽ കുടുങ്ങിയ സായ് സുദർശന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കൂറ്റൻ സ്കോറിലെത്തിച്ചത്. ഓപണർമാരായ വൃദ്ധിമാൻ സാഹയും (54) ശുഭ്മാൻ ഗില്ലും (39) ചേർന്ന് ഗംഭീര തുടക്കമാണ് സമ്മാനിച്ചത്. അഞ്ചാമനായി ഇറങ്ങിയ റാഷിദ് ഖാൻ റൺസൊന്നും എടുക്കാതെ മടങ്ങി. ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ 21 റൺസെടുത്ത് പുറത്താകാതെ നിന്നു.

ചെന്നൈക്ക് വേണ്ടി മതീഷ് പതിരാന രണ്ടും രവീന്ദ്ര ജഡേജ, ദീപക് ചാഹാർ എന്നിവർ ഒരോ വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - Chennai Super Kings have a target of 215 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT