അലിസ ഹീലി സെഞ്ച്വറി തികച്ചപ്പോൾ

സ്മൃതിയുടെ വെടിക്കെട്ടിന് അലിസയുടെ മാലപ്പടക്കം; ഇന്ത്യക്കെതിരെ ഓസീസ് വനിതകൾക്ക് ഉജ്വല വിജയം

വിശാഖപട്ടണം: സ്മൃതി മന്ദാനയുടെയും പ്രതിക റവാലിന്റെയും വെടിക്കെട്ട് ഇന്നിങ്സുകളിൽ ഇന്ത്യ പടുത്തുയർത്തിയ 330 റൺസ് എന്ന ലക്ഷ്യത്തിന് അതേ നാണയത്തിൽ മറുപടി നൽകി ഓസീസ് വനിതകൾ.

ഐ.സി.സി വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിലെ നിലവിലെ ജേതാക്കൾ കൂടിയായ ആസ്ട്രേലിയ ഒരു ഓവർ ബാക്കി നിൽക്കെ മൂന്നു വിക്കറ്റ് വിജയവുമായി ഇന്ത്യൻ വനിതകളെ തരിപ്പണമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 330 റൺസ് നേടി. ഒരോവർ ബാക്കിനിൽക്കേ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആസ്​ട്രേലിയ ലക്ഷ്യം കണ്ടു. നി​ർ​ണാ​യ​ക മ​ത്സ​ര​ത്തി​ൽ സൂ​പ്പ​ർ താ​രം സ്മൃ​തി മ​ന്ദാ​ന ത​ക​ർ​പ്പ​ൻ ഫോ​മി​ലേ​ക്കു​യ​ർ​ന്നതോടെയാണ് ഇന്ത്യ മി​ക​ച്ച സ്കോ​ർ സ്വന്തമാക്കിയത്. 

ടൂർണമെന്റിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ശ്രീലങ്ക, പാക് വനിതകളെ തോൽപിച്ചതിനു പിന്നാലെ ദക്ഷിണാഫ്രിക്ക​, ആസ്ട്രേലിയ ടീമുകളോട് തോൽവി വഴങ്ങി. വനിതാ ഏകദിന ക്രിക്കറ്റിലെ  ഏറ്റവും ഉയർന്ന റൺ ചേസിങ് വിജയമെന്ന റെക്കോഡും വിശാഖപട്ടണത്തെ മത്സരം കുറിച്ചു. 

ടോ​സ് ന​ഷ്ട​മാ​യി ബാ​റ്റി​ങ്ങി​ന​യ​ക്ക​പ്പെ​ട്ട ഇ​ന്ത്യ മ​ന്ദാ​ന​യു​ടെ​യും (66 പ​ന്തി​ൽ 80) സ​ഹ ഓ​പ​ണ​ർ പ്ര​തി​ക റാ​വ​ലി​ന്റെ​യും (96 പ​ന്തി​ൽ 75) ഉ​ജ്ജ്വ​ല ഇ​ന്നി​ങ്സു​ക​ളു​ടെ ചു​മ​ലി​ലേ​റിയാണ് 330 റ​ൺ​സ് അടി​ച്ചു​കൂ​ട്ടി​യ​ത്. എന്നാൽ, ആസ്ട്രേലിയയുടെ ക്യാപ്റ്റൻ അലിസ ഹീലി 142 റൺസുമായി ഇന്ത്യക്ക് കനത്ത പ്രഹരം സമ്മാനിച്ചു. 107 പന്തിൽ 21 ഫോറും മൂന്ന് സിക്സും ഈ ഓപണറുടെ ബാറ്റിൽ നിന്നൊഴുകി. എലിസെ പെറി 47 റൺസുമായി പുറത്താകാതെ നിന്നു. പോബി ലിച്ച്ഫീൽഡ് (40), ആഷ്ലി ഗാഡ്നർ (45) എന്നിവരും ഓസീസ് ഇന്നിങ്സിൽ നിർണായക സംഭാവന നൽകി. ശ്രീ ചരണി മൂന്ന് വിക്കറ്റ് വീഴ്ത്തി.

147 പ​ന്തി​ൽ 155 റ​ൺ​സി​ന്റെ കൂ​ട്ടു​കെ​ട്ടാ​ണ് സ്മൃ​തി​യും പ്ര​തി​ക​യും ചേ​ർ​ന്ന് പ​ടു​ത്തു​യ​ർ​ത്തി​യ​ത്. ര​ണ്ടു​പേ​ർ​ക്കും സെ​ഞ്ച്വ​റി ന​ഷ്ട​മാ​യെ​ങ്കി​ലും ശേ​ഷം വ​ന്ന​വ​രും ന​ന്നാ​യി ബാ​റ്റ് ചെ​യ്ത​തോ​ടെ ആ​തി​ഥേ​യ​ർ​ക്ക് മി​ക​ച്ച സ്കോ​റി​ന് വ​ഴി​യൊ​രു​ങ്ങി. ഹ​ർ​ലീ​ൻ ഡി​യോ​ൾ (42 പ​ന്തി​ൽ 38), ജ​മീ​മ റോ​ഡ്രി​ഗ്വ​സ് (21 പ​ന്തി​ൽ 33), റി​ച്ച ഘോ​ഷ് (22 പ​ന്തി​ൽ 32), നാ​യി​ക ഹ​ർ​മ​ൻ​പ്രീ​ത് കൗ​ർ (17 പ​ന്തി​ൽ 22), അ​മ​ൻ​ജോ​ത് കൗ​ർ (12 പ​ന്തി​ൽ 16) എ​ന്നി​വ​രെ​ല്ലാം ത​ങ്ങ​ളു​ടെ റോ​ൾ ഭം​ഗി​യാ​ക്കി. മി​ന്നും ഫോ​മി​ൽ ലോ​ക​ക​പ്പി​നെ​ത്തി​യ സ്മൃ​തി​ക്ക് പ​ക്ഷേ, ആ​ദ്യ മൂ​ന്നു ക​ളി​ക​ളി​ലും തി​ള​ങ്ങാ​നാ​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ, ഓ​സീ​സി​നെ​തി​രെ മി​ക​ച്ച റെ​ക്കോ​ഡു​ള്ള താ​രം ഇ​ത്ത​വ​ണ​യും അ​വ​സ​ര​ത്തി​നൊ​ത്തു​യ​ർ​ന്ന​ത് ടീ​മി​ന് മു​ത​ൽ​കൂ​ട്ടാ​യി. മൂ​ന്നു സി​ക്സും ഒ​മ്പ​ത് ബൗ​ണ്ട​റി​യു​മ​ട​ങ്ങി​യ​താ​യി​രു​ന്നു ഇ​ടം​കൈ​യ​ൻ ബാ​റ്റ​റു​ടെ ഇ​ന്നി​ങ്സ്. മ​റു​വ​ശ​ത്ത് പ്ര​തി​ക സ്മൃ​തി​ക്കൊ​ത്ത കൂ​ട്ടാ​ളി​യാ​യി. വ​ലം​കൈ​യ​ൻ ബാ​റ്റ​റു​ടെ വി​ല്ലോ​യി​ൽ​നി​ന്ന് ഒ​രു സി​ക്സും 10 ​ഫോ​റും പി​റ​ന്നു. ഓ​സീ​സ് ബൗ​ള​ർ​മാ​രി​ൽ അ​ന്ന​ബെ​ൽ സ​ത​ർ​ല​ൻ​ഡ് അ​ഞ്ചും സോ​ഫി മോ​ളി​ന്യു മൂ​ന്നും വി​ക്ക​റ്റ് വീ​ഴ്ത്തി.

Tags:    
News Summary - Australia's Record Chase Hands India 2nd Second Defeat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.