ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക; പതിറ്റാണ്ടുകൾക്ക് ശേഷം ഐ.സി.സി കിരീടത്തിൽ മുത്തമിട്ട് ​പ്രോട്ടീസ്

ലോഡ്സ്: നിർഭാഗ്യത്തിന്റെ കാർമഘങ്ങളെ വകഞ്ഞുമാറ്റി വിജയതീരമണിഞ്ഞ് ദക്ഷിണാഫ്രിക്ക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ആസ്​ട്രേലിയയെ തറപറ്റിച്ച് കിരീടം നേടുമ്പോൾ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ സുവർണലിപികളിൽ എഴുതേണ്ട ഒരു അധ്യായമാണ് ടീം ലോഡ്സിലെ പുൽമൈതാനത്ത് രചിച്ചത്. ​ 27 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഐ.സി.സി കിരീടം നേടുന്നത്.

ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ജയിച്ച് കയറിയത്. സെഞ്ച്വറി നേടിയ മാർകവും 66 റൺസെടുത്ത ക്യാപ്റ്റൻ ബാവുമയുമാണ് ദക്ഷിണാഫ്രിക്കക്കായി ജയ​മൊരുക്കിയത്. ആസ്ട്രേലിയൻ ബൗളർമാരിൽ മൂന്ന് വിക്കറ്റെടുത്ത മിച്ചൽ സ്റ്റാർക്കിനൊഴികെ മറ്റാർക്കും കാര്യമായി തിളങ്ങാനായില്ല. ലോഡ്സിൽ ഇതിനു മുൻപ് രണ്ട് തവണ മാത്രമാണ് ടെസ്റ്റിൽ 250നു മുകളിൽ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ലോഡ്സിൽ വൻ വിജയലക്ഷ്യം മറികടക്കുന്ന മൂന്നാമത്തെ ടീമായും ദക്ഷിണാഫ്രിക്ക മാറി.

വമ്പൻ ലക്ഷ്യം മുന്നോട്ടുവെച്ച് സമ്മർദത്തലാക്കി ദക്ഷിണാഫ്രിക്കയെ അതിവേഗം പുറത്താക്കാമെന്നായിരുന്നു ഓസീസ് ടീമിന്റെ കണക്കുകൂട്ടൽ. അവരുടെ കണക്ക് കൂട്ടൽ ശരിവെച്ച് ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റയാൻ റിക്കൽറ്റനെ (6) മിച്ചൽ സ്റ്റാർക് പുറത്താക്കിയപ്പോൾ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.

എന്നാൽ, ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരുന്നതാണു പിന്നീട് ക്രിക്കറ്റ് ലോകം കണ്ടത്. വിയാൻ മുൾഡറെ (27) കൂട്ടുപിടിച്ച് രണ്ടാം വിക്കറ്റിൽ 61 റൺസ് നേടിയ എയ്ഡൻ മാർക്രം ടീമിനെ കരയകയറ്റി. ബാവുമ കൂടി മാർക്രത്തിനാപ്പം ചേർന്നതോടെ ദക്ഷിണാഫ്രിക്ക വലിയ വിജയം കൈപിടിയിലൊതുക്കുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിങ്സിൽ ആസ്ട്രേലിയ 212 റൺസ് മാത്രം നേടി പുറത്താകുകയായിരുന്നു. എന്നാൽ, ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 138 റൺസിന് പുറത്തായി. രണ്ടാം ഇന്നിങ്സിൽ 207 റൺസിന് ആസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക പുറത്താക്കിയെങ്കിലും 280 റൺസ് എന്ന വിജയലക്ഷ്യം പ്രോട്ടീസ് മറികടക്കുമെന്ന് ക്രിക്കറ്റ് പണ്ഡിറ്റുകൾ വിശ്വസിച്ചിരുന്നില്ല.

വീ​റോ​ടെ മാ​ർ​ക​റം

ക​ളി​യു​ടെ മൂ​ന്നാം​നാ​ൾ മൂ​ന്നാം വി​ക്ക​റ്റി​ൽ മാ​ർ​ക​റം- ബാ​വു​മ സ​ഖ്യം പി​ടി​ച്ചു​നി​ന്ന​തോ​ടെ കാ​ര്യ​ങ്ങ​ൾ ഓ​സീ​സി​ന്റെ കൈ​യി​ൽ​നി​ന്ന് വ​ഴു​തി​ത്തു​ട​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ, അ​നാ​യാ​സം ജ​യി​ക്കാ​മാ​യി​രു​ന്ന മ​ത്സ​ര​ങ്ങ​ൾ ദ​ക്ഷി​ണാ​ഫ്രി​ക്ക എ​തി​രാ​ളി​ക​ൾ​ക്ക് വെ​ച്ചു​നീ​ട്ടു​ക​യും ലോ​ക​ക​പ്പ് ഫൈ​ന​ലു​ക​ളി​ൽ കം​ഗാ​രു​പ്പ​ട പു​റ​ത്തെ​ടു​ക്കാ​റു​ള്ള പോ​രാ​ട്ട​വീ​ര്യ​വും അ​നു​ഭ​വ​ങ്ങ​ളാ​യി ക​ൺ​മു​ന്നി​ലു​ള്ള​പ്പോ​ൾ ഒ​ന്നും പ​റ​യാ​നാ​വാ​ത്ത സ്ഥി​തി​യും. മാ​ർ​ക​റം സെ​ഞ്ച്വ​റി​യും ബാ​വു​മ അ​ർ​ധ​ശ​ത​ക​വും പൂ​ർ​ത്തി​യാ​ക്കി​യാ​ണ് മൂ​ന്നാം​നാ​ൾ സ്റ്റ​മ്പെ​ടു​ത്ത​ത്. എ​ട്ട് വി​ക്ക​റ്റ് ബാ​ക്കി​യി​രി​ക്കെ പ്രോ​ട്ടീ​സി​ന് ക​പ്പി​ലേ​ക്ക് ദൂ​രം 69 റ​ൺ​സാ​യി​രു​ന്നു.

നാ​ലാം​ദി​നം ബാ​വു​മ​യും (65) മാ​ർ​ക​റ​മും (102) ക്രീ​സി​ലേ​ക്ക്. ന്യൂ​ബാ​ളെ​ടു​ത്ത് ഓ​സീ​സ് നാ​യ​ക​ൻ പാ​റ്റ് ക​മ്മി​ൻ​സ്. മ​റു​ത​ല​ക്ക​ൽ മ​റ്റൊ​രു പേ​സ​ർ ജോ​ഷ് ഹേ​സി​ൽ​വു​ഡും. വ്യ​ക്തി​ഗ​ത സ്കോ​ർ ഒ​രു റ​ൺ​സ് കൂ​ടി ചേ​ർ​ത്ത് ക​മ്മി​ൻ​സി​ന്റെ ര​ണ്ടാ​മ​ത്തെ​യും ഇ​ന്ന​ല​ത്തെ ക​ളി​യി​ലെ മൂ​ന്നാ​മ​ത്തെ​യും ഓ​വ​റി​ൽ ബാ​വു​മ വീ​ണു. വി​ക്ക​റ്റി​ന് പി​ന്നി​ൽ അ​ല​ക്സ് കാ​രി​ക്ക് ക്യാ​ച്ച്. മൂ​ന്നി​ന് 217. ട്രി​സ്റ്റ​ൻ സ്റ്റ​ബ്സാ​യി​രു​ന്നു പ​ക​ര​ക്കാ​ര​ൻ. വി​ക്ക​റ്റ് കാ​ത്ത് മാ​ർ​ക​റ​മി​ന് പി​ന്തു​ണ കൊ​ടു​ക്കു​ന്ന​തി​ലാ​യി​രു​ന്നു സ്റ്റ​ബ്സി​ന്റെ ശ്ര​ദ്ധ. മോ​ശം പ​ന്തു​ക​ൾ നോ​ക്കി മാ​ർ​ക​റം അ​തി​ർ​ത്തി​യി​ലേ​ക്ക് വീ​ട്ട​പ്പോ​ൾ സ്കോ​ർ ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ത്തു​തു​ട​ങ്ങി. 43 പ​ന്തു​ക​ൾ നീ​ണ്ട സ്റ്റ​ബ്സി​ന്റെ (8) ചെ​റു​ത്തു​നി​ൽ​പി​ന് കു​റ്റി​യി​ള​ക്കി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് വി​രാ​മ​മി​ട്ട​തോ​ടെ ആ​സ്ട്രേ​ലി​യ​ൻ ക്യാം​പി​ൽ ആ​ഘോ​ഷം. 241ലാ​ണ് നാ​ലാം വി​ക്ക​റ്റ് വീ​ണ​ത്.

പി​ന്നെ​യെ​ത്തി​യ​ത് ഡേ​വി​ഡ് ബെ​ഡി​ങ്ഹാം. മാ​ർ​ക​റ​മും ബെ​ഡി​ങ്ഹാ​മും സ്കോ​ർ 250 ക​ട​ത്തി മു​ന്നോ​ട്ട്. 81ാം ഓ​വ​റു​മാ​യെ​ത്തി​യ​ത് ഹേ​സി​ൽ​വു​ഡ്. ജ​യി​ക്കാ​നാ​വ​ശ്യം 14 റ​ൺ​സ്. ആ​ദ്യ പ​ന്തി​ൽ മാ​ർ​ക​റ​മി​ന്റെ ബൗ​ണ്ട​റി. പി​ന്നെ മൂ​ന്ന് റ​ൺ​സ് ഓ​ടി​യെ​ടു​ത്തു. ബെ​ഡി​ങ്ഹാ​മി​ന്റെ സിം​ഗി​ൾ​കൂ​ടി ചേ​ർ​ന്ന​പ്പോ​ൾ ല​ക്ഷ്യം ആ​റി​ലേ​ക്ക് ചു​രു​ങ്ങി. വി​ജ​യ​റ​ൺ നേ​ടാ​ൻ എ​ന്തു​കൊ​ണ്ടും അ​ർ​ഹ​നാ​യി​രു​ന്ന മാ​ർ​ക​റം ഓ​വ​റി​ലെ അ​വ​സാ​ന പ​ന്ത് നേ​രി​ടാ​ൻ ക്രീ​സി​ൽ.

ബൗ​ണ്ട​റി ശ്ര​മം പ​ക്ഷേ മി​ഡ് വി​ക്ക​റ്റി​ൽ ട്രാ​വി​സ് ഹെ​ഡി​ന്റെ കൈ​ക​ളി​ൽ അ​വ​സാ​നി​ച്ചു. മ​ത്സ​രം കൈ​വി​ട്ടി​രു​ന്ന​തി​നാ​ൽ ഹെ​ഡി​നോ സ​ഹ​താ​ര​ങ്ങ​ൾ​ക്കോ ആ​ഘോ​ഷ​മി​ല്ല. 207 പ​ന്തി​ൽ 14 ബൗ​ണ്ട​റി​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു മാ​ർ​ക​റ​മി​ന്റെ 136. ബെ​ഡി​ങ്ഹാ​മും കൈ​ൽ വെ​റെ​യ്നും ചേ​ർ​ന്ന് സ്റ്റാ​ർ​ക് എ​റി​ഞ്ഞ 84ാം ഓ​വ​റി​ൽ സ്വ​പ്ന​ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി. വൈ​ഡ് ഫു​ൾ​ടോ​സ് ക​വ​ർ പോ​യ​ന്റി​ലേ​ക്ക് വി​ട്ട് വെ​റെ​യ്ൻ സിം​ഗ്ൾ ഓ​ടി​യെ​ടു​ത്ത് ബെ​ഡി​ങ്ഹാ​മി​നെ പു​ണ​രു​മ്പോ​ൾ പ​വ​ലി​യ​ൻ ബാ​വു​മ​യും സ​ഹ​താ​ര​ങ്ങ​ളും ഗാ​ല​റി​യി​ൽ കാ​ണി​ക​ളും ലോ​ക മെ​മ്പാ​ടും സ്ക്രീ​നി​ൽ ക​ളി​കൊ​ണ്ടി​രു​ന്ന ആ​രാ​ധ​ക​രും ആ​ന​ന്ദ​ന​ട​ന​മാ​ടി. സ്റ്റാ​ർ​ക്ക് മൂ​ന്നും ഹേ​സി​ൽ​വു​ഡും ക​മ്മി​ൻ​സും ഓ​രോ വി​ക്ക​റ്റും വീ​ഴ്ത്തി.

കാ​ത്തി​രു​ന്ന്, കാ​ത്തി​രു​ന്ന് കി​രീ​ട​ത്തി​ൽ

ബു​ധ​നാ​ഴ്ച ആ​രം​ഭി​ച്ച മൂ​ന്നാ​മ​ത് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ന്റെ ആ​ദ്യ ദി​വ​സ​ങ്ങ​ളി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ​യും ആ​സ്ട്രേ​ലി​യ​യു​ടെ​യും പേ​സ​ർ​മാ​ർ വാ​ണ​പ്പോ​ൾ നി​ശ്ചി​ത ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പെ മ​ത്സ​ര​ത്തി​ന് ഫ​ല​മു​ണ്ടാ​വു​മെ​ന്നു​റ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ, ഒ​ന്നാം ഇ​ന്നി​ങ്സി​ൽ നി​ർ​ണാ​യ​ക​മാ​യ 74 റ​ൺ​സ് ലീ​ഡ് പി​ടി​ച്ച ഓ​സീ​സ് ര​ണ്ടാം ഇ​ന്നി​ങ്സി​ലും 200 ക​ട​ന്ന​തോ​ടെ പ്രോ​ട്ടീ​സ് ആ​ശ​ങ്ക​യി​ലാ​യി.

ലോ​ർ​ഡ്സി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ 282 റ​ൺ​സെ​ന്ന​ത് വ​ലി​യ ല​ക്ഷ്യ​മാ‍യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ര​ണ്ടാം ഇ​ന്നി​ങ്സ് സ്കോ​ർ ഒ​മ്പ​തി​ൽ നി​ൽ​ക്കെ ഓ​പ​ണ​ർ റ​യാ​ൻ റി​ക്കി​ൾ​ട്ട​ൻ പു​റ​ത്താ​വു​മ്പോ​ൾ മ​റ്റൊ​രു ത​ക​ർ​ച്ച ആ​രാ​ധ​ക​ർ മു​ന്നി​ൽ​ക​ണ്ടു. മൂ​ന്നാ​മ​നാ​യെ​ത്തി​യ വി​യാ​ൻ മു​ൾ​ഡ​ർ ടീം ​സ്കോ​ർ 70ലും ​വീ​ണു. അ​വി​ടെ​നി​ന്നാ​ണ് ഓ​പ​ണ​ർ മാ​ർ​ക​റ​മും നാ​യ​ക​ൻ ബാ​വു​മ​യും ച​രി​ത്ര​ത്തി​ലേ​ക്ക് പ്ര​യാ​ണം തു​ട​ങ്ങി​യ​ത്.

1998ലെ ​ചാ​മ്പ്യ​ൻ​സ് ട്രോ​ഫി​ക്ക് മു​മ്പോ ശേ​ഷ​മോ ഒ​രു ഐ.​സി.​സി ലോ​ക​കി​രീ​ടം പോ​ലും സ്വ​ന്ത​മാ​ക്കാ​നാ​യി​ല്ലെ​ന്ന ചീ​ത്ത​പ്പേ​രി​നും ദൗ​ർ​ഭാ​ഗ്യ​ത്തി​നും വി​രാ​മം. 1889ൽ ​ആ​ദ്യ ടെ​സ്റ്റ് ക​ളി​ക്കു​ക​യും 1909ൽ ​ഐ.​സി.​സി ഫു​ൾ മെം​ബ​റാ​വു​ക​യും ചെ​യ്ത​വ​രാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ന്നു​കൂ​ടി ചേ​ർ​ത്തു​വാ​യി​ക്ക​ണം.

നൂറ്റാണ്ടിന്റെ റെക്കോഡിട്ട് ബാവുമ

ജ​യ​ത്തോ​ടെ ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ ബാ​വു​മ ച​രി​ത്ര നേ​ട്ടം കൂ​ടി സ്വ​ന്ത​മാ​ക്കി. ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ പ​രാ​ജ​യ​മ​റി​യാ​തെ ഒ​രു ടീ​മി​നെ പ​ത്തു മ​ത്സ​ര​ങ്ങ​ളി​ൽ ന​യി​ക്കു​ക​യും അ​തി​ൽ ഒ​മ്പ​തു മ​ത്സ​ര​ങ്ങ​ൾ ജ​യി​ക്കു​ക​യും ചെ​യ്ത ആ​ദ്യ ക്യാ​പ്റ്റ​നെ​ന്ന റെ​ക്കോ​ഡാ​ണ് നേ​ടി​യ​ത്. 1920-21 കാ​ല​യ​ള​വി​ൽ ഓ​സീ​സ് നാ​യ​ക​ൻ വാ​ർ​വി​ക്ക് ആം​സ്ട്രോ​ങ് കു​റി​ച്ച റെ​ക്കോ​ഡ് മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു. അ​ന്ന് വാ​ർ​വി​ക്ക് ടീ​മി​നെ 10 മ​ത്സ​ര​ങ്ങ​ളി​ൽ തോ​ൽ​വി​യ​റി​യാ​തെ ന​യി​ച്ചി​രു​ന്നു.

ഇ​തി​ൽ എ​ട്ടു ടെ​സ്റ്റു​ക​ളി​ൽ ടീം ​ജ​യി​ക്കു​ക​യും ര​ണ്ടെ​ണ്ണം സ​മ​നി​ല​യി​ലാ​കു​ക​യും ചെ​യ്തു. ദ​ക്ഷി​ണാ​ഫ്രി​ക്ക വെ​സ്റ്റി​ൻ​ഡീ​സി​നെ​തി​രെ നാ​ലും ശ്രീ​ല​ങ്ക, പാ​കി​സ്താ​ൻ എ​ന്നി​വ​ർ​ക്കെ​തി​രെ ര​ണ്ടു വീ​തം ടെ​സ്റ്റു​ക​ളു​മാ​ണ് ക​ളി​ച്ച​ത്. ഇ​ന്ത്യ​ക്കെ​തി​രെ ഒ​രു ടെ​സ്റ്റും. ഒ​ടു​വി​ൽ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ൽ ഓ​സീ​സി​നെ​യും വീ​ഴ്ത്തി.

Tags:    
News Summary - Australia vs South Africa, Final at London

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.