ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താന് 360 റൺസിന്റെ കൂറ്റൻ തോൽവി. നാലാം ദിനം കംഗാരുക്കൾ ഉയർത്തിയ 450 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ ഓസീസ് ബൗളർമാർക്ക് മുന്നിൽ കേവലം 89 റൺസിന് തകർന്നടിയുകയായിരുന്നു.
24 റൺസെടുത്ത സൗദ് ഷക്കീൽ ആണ് പാകിസ്താന്റെ ടോപ് സ്കോറർ. ബാബർ അസം (14), ഇമാമുൽ ഹഖ് 10 എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ. ഓപണർ അബ്ദുളള ഷെഫീഖ് (2), ഷാൻ മസൂദ് (2), സർഫറാസ് അഹമ്മദ് (4), അഗ സൽമാൻ (5), ഫഹീം അഷ്‌റഫ് (5), അമീർ ജമാൽ (0), കുറം ഷെഹ്‌സാദ് (0) ഷഹീൻ ഷാ അഫ്രീദി (3*) എന്നിവരെല്ലാം തന്നെ സമ്പൂർണ്ണ പരാജയമായി.
ആസ്ട്രേലിയക്ക് വേണ്ടി മിച്ചൽ സ്റ്റാർക് 9 ഓവറിൽ 31 വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ജോഷ് ഹേസൽവുഡ് 7.2 ഓവറിൽ വെറും 13 റൺസ് വഴങ്ങി മൂന്ന് പേരെ പുറത്താക്കി. നതാൻ ലിയോൺ എട്ടോവറിൽ 14 റൺസ് വഴങ്ങി രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ് ആറോവറിൽ 11 റൺസ് വഴങ്ങി ഒരു വിക്കറ്റും പിഴുതു.
ഒന്നാം ഇന്നിങ്സിൽ ആതിഥേയർ ഡേവിഡ് വാർണറുടെ ശതകത്തിന്റെ ബലത്തിൽ 487 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ പാകിസ്താനെ 271 റൺസിന് പുറത്താക്കിയ കമ്മിൻസും സംഘവും രണ്ടാം ഇന്നിങ്സിൽ 233 റൺസായിരുന്നു എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.