സെഞ്ച്വറി നേടിയ ജോ റൂട്ടിനെ അഭിനന്ദിക്കുന്ന ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്

അപരാജിതനായി റൂട്ട്, ആറ് വിക്കറ്റ് പിഴുത് സ്റ്റാർക്ക്; ഇംഗ്ലണ്ട് 334ന് പുറത്ത്, മറുപടി ബാറ്റിങ്ങിൽ ഹെഡിനെ നഷ്ടമായി ഓസീസ്

ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്സ് 334 റൺസിൽ അവസാനിച്ചു. ജോ റൂട്ടിന്‍റെ അപരാജിത സെഞ്ച്വറിയും ഓപണർ സാക് ക്രോ​ളി​യുടെ അർധ ശതകവുമാണ് സന്ദർശകർക്ക് ഭേദപ്പെട്ട സ്കോർ നേടിക്കൊടുത്തത്. ആദ്യ ടെസ്റ്റിലേതിനു സമാനമായി ബ്രിസ്ബേനിലും മൂർച്ചയേറിയ ബൗളിങ് പ്രകടനമാണ് പേസർ മിച്ചൽ സ്റ്റാർക്ക് കാഴ്ചവെച്ചത്. ഇംഗ്ലിഷ് നിരയിലെ ആറ് ബാറ്റർമാരെയാണ് ഒന്നാം ഇന്നിങ്സിൽ സ്റ്റാർക്ക് കൂടാരം കയറ്റിയത്. മറുപടി ബാറ്റിങ്ങിൽ 14 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 78 എന്ന നിലയിലാണ് ആസ്ട്രേലിയ. ജേക്ക് വെതർ (40*), മാർനസ് ലബൂഷെയ്ൻ (1*) എന്നിവരാണ് ക്രീസിൽ.

ഒമ്പതിന് 325 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് ഒമ്പത് റൺസ് കൂടി മാത്രമേ കൂട്ടിച്ചേർക്കാനായുള്ളൂ. 38 റൺസ് നേടിയ ജോഫ്ര ആർച്ചറെ ബ്രെൻഡൻ ഡോഗറ്റ്, ലബൂഷെയ്ന്‍റെ കൈകളിലെത്തിക്കുകയായിരുന്നു. 138 റൺസ് നേടി ഇംഗ്ലിഷ് ഇന്നിങ്സിന്‍റെ നട്ടെല്ലായ ജോ റൂട്ട് പുറത്താകാതെ നിന്നു. 20 ഓവർ എറിഞ്ഞ മിച്ചൽ സ്റ്റാർക്ക്, 75 റൺസ് വിട്ടുകൊടുത്താണ് ആറ് വിക്കറ്റുകൾ വീഴ്ത്തിയത്. ഇത്തവണ താരത്തിന് മെയ്ഡൻ ഓവറുകളില്ല എന്നത് ശ്രദ്ധേയമാണ്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനായി ഓപണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ വെതർലൻഡിനൊപ്പം 77 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് കഴിഞ്ഞ മത്സരത്തിലെ താരമായ ട്രാവിസ് ഹെഡ് പുറത്തായത്. മൂന്ന് ഫോറും ഒരു സിക്സുമുൾപ്പെടെ 33 റൺസ് നേടിയ താരത്തെ ബ്രൈഡൻ കാഴ്സ്, ഗസ് അറ്റ്കിൻസന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.

റൂ​ട്ടി​ന് ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ആദ്യ സെഞ്ച്വറി

ടെ​സ്റ്റ് ക്രി​ക്ക​റ്റി​ൽ റെ​ക്കോ​ഡു​ക​ൾ ഓ​രോ​ന്നാ​യി മ​റി​ക​ട​ക്കു​മ്പോ​ഴും ഇം​ഗ്ലീ​ഷ് താ​രം ജോ ​റൂ​ട്ടി​ന്‍റെ ക​രി​യ​റി​ൽ ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഒ​രു സെ​ഞ്ച്വ​റി എ​ന്ന​ത് സ്വ​പ്ന​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ ആ ‘​പേ​രു​ദോ​ഷ​വും’ താ​രം മാ​റ്റി. ഗാ​ബ​യി​ൽ ടോ​സ് നേ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇം​ഗ്ല​ണ്ട് ത​ക​ർ​ച്ച​യോ​ടെ​യാ​ണ് തു​ട​ങ്ങി​യ​ത്. അ​ഞ്ച് റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ ര​ണ്ട് വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യി. റ​ണ്ണൊ​ന്നും നേ​ടാ​തെ ബെ​ൻ ഡ​ക്ക​റ്റും ഓ​ലീ പോ​പ്പും പു​റ​ത്താ​യി. സ്റ്റാ​ർ​ക്കാ​ണ് ര​ണ്ടു​പേ​രെ​യും മ​ട​ക്കി​യ​ത്.

മൂ​ന്നാം വി​ക്ക​റ്റി​ൽ സാ​ക് ക്രോ​ളി​യും റൂ​ട്ടും നി​ല​യു​റ​പ്പി​ച്ച​തോ​ടെ ടീം ​നൂ​റു ക​ട​ന്നു. അ​ർ​ധ സെ​ഞ്ച്വ​റി നേ​ടി​യ ക്രോ​ളി​യെ (76) മൈ​ക്ക​ൽ നെ​സെ​ർ മ​ട​ക്കി. ഹാ​രി ബ്രൂ​ക്ക് (31), ബെ​ൻ സ്റ്റോ​ക്സ് (19), ജാ​മീ സ്മി​ത്ത് (പൂ​ജ്യം), വി​ൽ ജാ​ക്സ് (19), ഗ​സ് അ​റ്റ്കി​ൻ​സ​ൺ (നാ​ല്), ബ്രൈ​ഡ​ൻ കാ​ർ​സെ (പൂ​ജ്യം) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ മ​റ്റു താ​ര​ങ്ങ​ൾ. റൂ​ട്ടി​ന്‍റെ ടെ​സ്റ്റ് ക​രി​യ​റി​ലെ 40ാം സെ​ഞ്ച്വ​റി​യാ​ണി​ത്.

Tags:    
News Summary - Australia vs England LIVE Score, 2nd Ashes Test, Day 2: England Make Big Breakthrough As Travis Head Departs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.