അഭിഷേക് ശർമ

ആസ്ട്രേലിയക്ക് 126 റൺസ് വിജയലക്ഷ്യം; അഭിഷേക് ശർമക്ക് അർധസെഞ്ച്വറി

മെൽബൺ: ആസ്​ട്രേലിയയിൽ നടക്കുന്ന ടി20 അ​ഞ്ച് മ​ത്സ​ര പ​ര​മ്പ​ര​യി​ലെ മഴയെടുത്ത ആദ്യ ടി20 മൽസരത്തിനുശേഷം മെൽബണിൽ നടക്കുന്ന ഇന്ത്യ ആസ്ട്രേലിയ രണ്ടാം ടി20 മൽസരത്തിൽ ആസ്ട്രേലിയക്ക് വിജയിക്കാൻ വേണ്ടത് 126 റൺസ് മാത്രം. ടോസ് നേടിയ ആസ്ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 37 ബോളിൽ 68 റൺസ് നേടിയ അഭിഷേക് ശർമയാണ് ടോപ് സ്കോറർ. ഇന്ത്യയുടെ എട്ടു ബാറ്റർമാർ രണ്ടക്കം കാണാതെ കൂടാരം കയറി. സ്കോർ 20 റൺസിൽ നിൽക്കെ മൂന്നാം ഓവറിൽ ഓപ്പണർ ശുഭ്മൻ ഗിൽ ഹെയ്സൽവുഡിന്റെ ബോളിൽ ഓസീസ് ക്യാപ്റ്റന് പിടികൊടുത്തു കൂടാരം കയറി.

പത്ത് ​േബാളിൽ അഞ്ച് റൺസായിരുന്നു സമ്പാദ്യം. വൺഡൗണായി സ്ഥാനക്കയറ്റം കിട്ടിയ മലയാളി ബാറ്ററായ സഞ്ജു സാംസണിന്റെ വരവ് ഏറെ പ്രതീക്ഷയുണർത്തുന്നതായിരുന്നെങ്കിലും സഞ്ജു ക്രീസിലെത്തിയതും പോയതും വളരെ പെട്ടെന്നായിരുന്നു. നാലു ​േബാളിൽ രണ്ടു റൺസെടുത്ത് വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. എല്ലിസിനാണ് വിക്കറ്റ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവും നിരാശപ്പെടുത്തി സ്കോർ 32ലെത്തുമ്പോഴേക്കും ഹെയ്സൽവുഡിന്റെ ബോളിൽ ​വിക്കറ്റിന് പുറകിൽ ഇംഗ്ലിസിന് ക്യാച്ച് നൽകുകയായിരുന്നു. നാല് ബോളിൽ ഒരു റൺസെടുത്തായിരുന്നു സൂര്യകുമാറിന്റെ മടക്കം. നാലാമനായെത്തിയ ടി20 സ്​പെഷലിസ്റ്റ് ബാറ്ററായ തിലക്‍വർമ അക്കൗണ്ട് തുറക്കും മുമ്പേ കീപ്പർ ക്യാച്ചിലൂടെ ഹെയ്സൽവുഡിനുമുന്നിൽ അടിയറവ് പറയുകയായിരുന്നു.

അഞ്ചാമനായെത്തിയ അക്സർ പട്ടേലും അഭിഷേകും സ്കോർ ഉയർത്താനുള്ള ശ്രമം നടത്തിയെങ്കിലും ഇല്ലാത്ത റൺസിനായി ഓടി അക്സർ പട്ടേൽ റണ്ണൗട്ടാവുകയായിരുന്നു. പന്ത്രണ്ട് ബോളിൽനിന്ന് ഏഴ് റൺസെടുത്തു. ഒരു ഘട്ടത്തിൽ 100 റൺസെടുക്കും മുമ്പുതന്നെ ഓൾഔട്ടാകുമെന്ന് തോന്നിച്ചെങ്കിലും അഭി​ഷേക് ശർമയും ആറാമനായെത്തിയ ഹർഷിത് റാണയും ഇന്ത്യയുടെ സ്കോർ നൂറു കടത്തുകയായിരുന്നു. 16ാം ഓവറിൽ 33 ബോളിൽ 35 റൺസെടുത്ത ഹർഷിത് റാണ ബാർട്ലെറ്റിന്റെ ബോളിൽ ബൗണ്ടറിക്കരികിൽ ടിം ഡേവിഡിന്റെ ക്യാച്ചിൽ പുറത്താവുകയായിരുന്നു. ഏഴാം ബാറ്ററായ ശിവം ദുബെ ക്രിസിൽ നിലയുറപ്പിക്കും മുമ്പേ ബാർട്ലെറ്റിന്റെ ബോളിൽ ഇംഗ്ലിസിന്റെ ക്യാച്ചിൽ പുറത്തായി. 2 ബോളിൽനിന്ന് 4 റൺസെടുത്തു. കുൽദീപ് യാദവ് പൂജ്യനായി മടങ്ങുകയായിരുന്നു സ്റ്റോയ്നിസിനായിരുന്നു വിക്കറ്റ്.

സ്കോർ 125 ലെത്തി നിൽക്കെ അർധസെഞ്ച്വറി നേടിയ അഭിഷേക് ശർമ നദാൻ എല്ലിസിന്റെ സ്​ലോ ബോളിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. എട്ടു ഫോറടക്കം 37 ബോളിൽനിന്ന് 68 റൺസെടുത്ത അഭിഷേകിന്റെ ഒറ്റയാൾ പോരാട്ടത്തിലാണ് ഇന്ത്യക്ക് 125 റൺസെടുക്കാനായത്. പുറകെയെത്തിയ ജസ്​പ്രീത് ബുംറ റണ്ണൗട്ടായതോടെ 19ാം ഓവറിൽ ഇന്ത്യൻ സ്കോർ 125 ലൊതുങ്ങി. ആസ്ട്രേലിയക്കായി ഹെയ്സൽവുഡ് 13റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ബാർട്ലെറ്റും നദാൻ എല്ലിസും രണ്ടു വീതം വിക്കറ്റുകൾ വീഴ്ത്തി. സ്റ്റോയ്നിസ് ഒരുവിക്കറ്റ് വീഴ്ത്തി. വിക്കറ്റിന് പിറകിൽ ജോഷ് ഇംഗ്ലിസിന്റെ പ്രകടനവും മികച്ചതായിരുന്നു.

Tags:    
News Summary - Australia set a target of 126 runs to win; Abhishek Sharma hits a half-century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.