പാറ്റ്​ കമ്മിൻസ്​, ജോ റൂട്ട്​

ആസ്​ട്രേലിയൻ ടീം റെഡി; ആഷസിന്​ ​ബുധനാഴ്ച തുടക്കം

ബ്രിസ്​ബേൻ: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ്​ പരമ്പരയിലെ ആദ്യ മത്സരത്തിനു​ള്ള ആസ്​ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. ബ്രിസ്​ബേനിലെ ഗാബയിൽ ബുധനാഴ്ചയാണ്​ പരമ്പരക്ക്​ തുടക്കമാകുന്നത്​. പാറ്റ്​ കമ്മിൻസാണ്​ ടീമിനെ നയിക്കുന്നത്​. മാർകസ്​ ഹാരിസിനൊപ്പം ഡേവിഡ്​ വാർണറാകും ഓപൺ ചെയ്യുക. ട്രവിസ്​ ഹെഡ്​ ആകും അഞ്ചാമൻ. ടെസ്റ്റ്​ ടീം നായക സ്​ഥാനം ഒഴിഞ്ഞതിന്​ പിന്നാലെ ക്രിക്കറ്റിൽ നിന്ന്​ ഇടവേളയെടുത്ത ടിം പെയ്​നിന്​ പകരം അലക്​സ്​ കാരിയാകും വിക്കറ്റ്​ കാക്കുക. ​

മോശം ഫോമിലാണെങ്കിലും സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ ഇലവനിൽ ഉൾപെടുത്തിയിട്ടുണ്ട്​. ട്വന്‍റി20 ​ലോകകപ്പിൽ നിറം മങ്ങിയ സ്റ്റാർക്​ ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പരയിൽ നിർണായകമായ ഗാബ ടെസ്റ്റിൽ പരാജയമായിരുന്നു.

നഥാൻ ലിയോണാകും സ്​പിൻ ആക്രമണം നയിക്കുക. അവസാന രണ്ട്​ ഷെഫീൽഡ്​ ഷീൽഡ്​ മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റ്​ പിഴുത ജൈ റിച്ചാഡ്​സണാണ്​ സ്​ക്വാഡിലെ മൂന്നാമത്തെ പേസർ. മത്സരത്തിന്​ തൊട്ടുമുമ്പായി ടീമിനെ പ്രഖ്യാപിക്കുമെന്ന്​ ഇംഗ്ലീഷ്​ ക്യാപ്​റ്റൻ ജോ റൂട്ട്​ പറഞ്ഞു.

ആസ്​ട്രേലിയൻ ടീം: മാർകസ്​ ഹാരിസ്​, ഡേവിഡ്​ വാർണർ, മാർനസ്​ ലബുഷെയ്​ൻ, സ്റ്റീവ്​ സ്​മിത്ത്​, ട്രവിസ്​ ഹെഡ്​, കാമറൂൺ ഗ്രീൻ, അലക്​സ്​ കാരി (വിക്കറ്റ്​ കീപ്പർ), പാറ്റ്​ കമ്മിൻസ്​ (ക്യാപ്​റ്റൻ), മിച്ചൽ സ്റ്റാർക്​, ജോഷ്​ ഹെയ്​സൽവുഡ്​, നഥാൻ ലിയോൺ.

Tags:    
News Summary - Ashes 2021-22, Australia, playing XI, first Ashes Test, Australia vs England

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.