അഞ്ചു വർഷത്തിനു ശേഷം ഡൽഹി ടെസ്റ്റ് വേദിയാകുന്നു

ന്യൂഡൽഹി: അടുത്ത വർഷാരംഭത്തിൽ ബോർഡർ-ഗവാസ്കർ ട്രോഫിക്കായി ഇന്ത്യയിലെത്തുന്ന ആസ്ട്രേലിയക്ക് വേദിയൊരുക്കാൻ തലസ്ഥാനവും. അഹ്മദാബാദ്, ധരംശാല, നാഗ്പൂർ/ചെന്നൈ നഗരങ്ങളിലാകും മറ്റു മത്സരങ്ങൾ. ലോക​ ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് അവസാന അവസരമെന്ന നിലക്ക് നിർണായകമാണ് ആസ്ട്രേലിയക്കെതിരായ പരമ്പര. നിലവിലെ പട്ടിക പരിഗണിച്ചാൽ, നാലു ടെസ്റ്റുകളും ജയിച്ച് പരമ്പര തൂത്തുവാരിയാൽ മാത്രമേ ഇന്ത്യക്ക് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കളിക്കാനാകൂ.

നിലവിൽ നാലു ടെസ്റ്റുകളടങ്ങിയതാണ് ബോർഡർ-ഗവാസ്കർ പരമ്പരയെങ്കിലും 2024 മുതൽ അഞ്ചു മത്സരങ്ങളായി ഉയർത്തും.

2017ലാണ് ഡൽഹി അവസാനമായി ടെസ്റ്റ് വേദിയായത്. ബി.സി.സി.ഐ രീതി പ്രകാരം മുൻവർഷങ്ങളിലും ​ഡൽഹിക്ക് നറുക്ക് ലഭിക്കേണ്ടതായിരുന്നെങ്കിലും കോവിഡിൽ വൈകുകയായിരുന്നു.

പരമ്പരയുടെ തീയതിയും വേദികളും സംബന്ധിച്ച് അന്തിമ തീരുമാനം വൈകാതെയുണ്ടാകും. 

Tags:    
News Summary - Australia In India: Delhi Likely To Host Test After Five years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.