ഏ‍ഷ്യകപ്പ് വനിത ക്രിക്കറ്റ്; ശ്രീലങ്കയെ തകർത്ത് ഇന്ത്യ

ധാക്ക: എട്ടാമത് വനിത ഏഷ്യകപ്പിൽ ശ്രീലങ്കയെ 41 റൺസിന് തകർത്ത് വരവറിയിച്ച് ഇന്ത്യൻ പെൺപട. പരിക്കിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ജമീഹ കരി‍യറിലെ മികച്ച പ്രകടനവുമായി (53 പന്തിൽ 76) തിരിച്ചു വരവ് ഗംഭീരമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 18.2 ഓവറിൽ 109 റൺസിന് എല്ലാവരും പുറത്തായി.

മുൻ നിര ബാറ്റർമാരെല്ലാം നേരത്തെ മടങ്ങിയപ്പോൾ ജമീഹയുടെയും ഹർമൻപ്രീതിന്‍റെ(30 പന്തിൽ 33)യും കൂട്ടുകെട്ടാണ് ഇന്ത്യയെ മാന്യമായ ടോട്ടലിലെത്തിച്ചത്. ഇന്ത്യക്കായി ദയാലൻ ഹേമലത മൂന്ന് വിക്കറ്റ് വീഴ്ത്തി. ശ്രീലങ്കക്കായി ഹസിനി പെരേര (32 പന്തിൽ 30), ഹർഷിത (20 പന്തിൽ 26) എന്നിവരാണ് പിടിച്ചു നിന്നത്

Tags:    
News Summary - Asia Cup Women's Cricket; India beat Sri Lanka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.