അഡ്ലയ്ഡ്: ആഷസിൽ തുടർച്ചയായ മൂന്നാം ജയവും പരമ്പരയും ലക്ഷ്യമിടുന്ന ആസ്ട്രേലിയ ശക്തമായ നിലയിൽ. മൂന്നാം ദിനം കളിനിർത്തുമ്പോൾ ഓപണർ ട്രാവിസ് ഹെഡിന്റെ (142 നോട്ടൗട്ട്) സെഞ്ച്വറി മികവിൽ ഓസീസ് നാലിന് 271 റൺസ് എന്ന നിലയിലാണ്. ഇംഗ്ലണ്ട് ഒന്നാമിന്നിങ്സിൽ 286 റൺസിന് പുറത്തായി. 356 റൺസിന്റെ ലീഡാണ് ആസ്ട്രേലിയക്കുള്ളത്.
മൂന്നാം ദിനം എട്ടിന് 213 എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലീഷുകാർക്കുവേണ്ടി ക്യാപ്റ്റൻ ബെൻ സ്റ്റോക്ക്സ് (83) പൊരുതി നിന്നു. പത്താം നമ്പർ ബാറ്റർ ജോഫ്രെ ആർച്ചർ (51) നായകന് മികച്ച പിന്തുണയേകി. തലേദിവസം എട്ടിന് 168 എന്ന നിലയിൽ തുടങ്ങിയ കൂട്ടുകെട്ട് 274ലാണ് അവസാനിച്ചത്. ടെസ്റ്റ് കരിയറിലെ ആദ്യ അർധശതകവും ഈ വാലറ്റക്കാരൻ കുറിച്ചു. ജോഷ് ടങ് ഏഴ് റൺസുമായി പുറത്താകാതെ നിന്നു. ഓസീസ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് മൂന്ന് വിക്കറ്റ് വീഴ്ത്തി.
പിന്നീട് ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രേലിയക്കുവേണ്ടി 196 പന്തിലാണ് ട്രാവിസ് ഹെഡ് 142 റൺസുമായി പുറത്താകാതെ നിൽക്കുന്നത്. 63 ടെസ്റ്റുകളിൽ ഹെഡിന്റെ 11ാം സെഞ്ച്വറിയാണിത്. ഉസ്മാൻ ഖവാജ 40ഉം കാമറൂൺ ഗ്രീൻ ഏഴും റൺസിന് പുറത്തായി. കഴിഞ്ഞ ഇന്നിങ്സിലെ സെഞ്ച്വറി വീരൻ അലക്സ് കാരി 52 റൺസുമായി ഹെഡിന് കൂട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.