ലോകമെമ്പാടും ആരാധകരുള്ള ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. അന്താരാഷ്ട്ര ക്രിക്കറ്റിലെ മികച്ച ബാറ്റർമാരിലൊരാളായ കോഹ്‌ലി ഇടക്കാലത്തെ ഫോം ഔട്ടിന് ശേഷം പൂർവാധിക ശക്തിയോടെ തിരിച്ചുവന്നപ്പോൾ ആരാധകരും ആഘോഷത്തിലാണ്. ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റിലെ കോഹ്‌ലിയുടെ ഓരോ ഇന്നിങ്സും ആഘോഷമാക്കുകയാണവർ.
ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിൽ പോരാളിയായി മുന്നിലുണ്ടായിരുന്നത് വിരാട് കോഹ്‌ലിയായിരുന്നു. പിന്നീട് നെതർലൻഡിനെതിരായ മത്സരത്തിലും തിളങ്ങി. ഇതോടെ ക്രിക്കറ്റ് വിദഗ്ധർ ഉൾപ്പെടെ കോഹ്‌ലിയെ വാഴ്ത്തിപ്പാടുകയാണ്.
സ്വന്തം ടീമിനെ തോൽപ്പിച്ചാലൊന്നും താരത്തോടുള്ള ആരാധനക്ക് ഒട്ടും കുറവുവരില്ലെന്ന് തെളിയിച്ചിരിക്കുകയാണ് പാകിസ്താനിലെ ബലൂചിസ്താൻ പ്രവിശ്യയിലെ ഒരു കോഹ്‌ലി ആരാധകൻ. കലാകാരൻ കൂടിയായ ഗദ്ദാനി എന്നയാളാണ് മണലിൽ കോഹ്‌ലിയുടെ രൂപം തീർത്തത്. ഇതിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലാവുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.