ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ക്രിക്കറ്റർ വിരാട് കോഹ്‌ലി- ബോളിവുഡ് താരം അനുഷ്ക ശർമ ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നു. 'ആകായ്' എന്ന് പേരിട്ട കുഞ്ഞിന്റെ ജനന വാർത്ത സാമൂഹ്യ മാധ്യമങ്ങൾ വഴി ദമ്പതികൾ പങ്കുവെച്ചു. ദമ്പതികളുടെ രണ്ടാമത്തെ കുഞ്ഞാണിത്. 2021 ഫെബ്രുവരിയിലായിരുന്നു ആദ്യത്തെ കുഞ്ഞ് 'വാമിക'യുടെ ജനനം.
"ഏറെ സന്തോഷത്തോടും ഹൃദയം നിറഞ്ഞ സ്നേഹത്തോടെയും ഫെബ്രുവരി 15 ന് ഞങ്ങൾ ഞങ്ങളുടെ കുഞ്ഞ് അകായെ (വാമികയുടെ ചെറിയ സഹോദരനെ) ഈ ലോകത്തേക്ക് സ്വാഗതം ചെയ്തുവെന്ന് എല്ലാവരേയും സന്തോഷത്തോടെ അറിയിക്കുന്നു.
നിങ്ങളുടെ അനുഗ്രഹങ്ങളും ആശംസകളും ഞങ്ങൾ തേടുന്നു. ഒപ്പം ഈ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് കൂടി ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."- ഇരുവരും സാമൂഹ്യമാധ്യമങ്ങളിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.