ഇന്ത്യയിൽ നിൽക്കാൻ 'പേടി'; ഐ.പി.എല്ലിൽ നിന്ന്​ രണ്ട്​ ഓസീസ്​ താരങ്ങൾ കൂടി മടങ്ങി

ന്യൂഡൽഹി: ഐ.പി.എല്ലിൽ നിന്ന്​ വിദേശ താരങ്ങളുടെ പലായനം തുടരുന്നു. ഏറ്റവുമൊടുവിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്​സ്​ ബൗളർമാരായ ആസ്​ട്രേലിയയുടെ ആദം സാംപയു​ം കെയിൻ റിച്ചാർഡ്​സണുമാണ്​ മടങ്ങിയത്​. വ്യക്​തിഗത കാരണങ്ങളാണ്​ ഇരുവരും ബോധിച്ചിരിക്കുന്നത്​. കോവിഡ്​ ബാധ അതിരൂക്ഷമായ ഇന്ത്യയിൽ തുടരുന്നത്​ വരുംനാളുകളിൽ സ്വന്തം രാജ്യത്തേക്ക്​ മടക്കം പ്രയാസത്തിലാക്കുമെന്ന്​ കണ്ട്​ ഇന്ത്യ വിടുന്നവരുടെ എണ്ണം കുടുകയാണെന്ന്​ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

രാജസ്​ഥാൻ റോയൽസ്​ ​ഫാസ്റ്റ്​ ബൗളർ ആൻഡ്രൂ ടൈ കഴിഞ്ഞ ദിവസം തിരിച്ചുപോയിരുന്നു.

ആദം സാംപയും റിച്ചാർഡസണും സീസണിലെ ഇനിയുള്ള കളികളിൽ ഉണ്ടാകില്ലെന്ന്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂർ വാർത്ത കുറിപ്പിൽ സ്​ഥിരീകരിച്ചു.

1.5 കോടിക്കാണ്​ സാംപയെ വാങ്ങിയിരുന്നത്​. മുൻനിര താരമായ റിച്ചാർഡ്​സണ്​ നാലു കോടിയും നൽകി. ഒരു കോടിക്ക്​ രാജസ്​ഥാൻ സ്വന്തമാക്കിയ ടൈയും ആസ്​ട്രേലിയക്കാരനാണ്​. തന്‍റെ ജന്മനാടായ പെർത്തിൽ ഇന്ത്യയിൽനിന്നെത്തി ക്വാറന്‍റീനിൽ കഴിയുന്നവരുടെ എണ്ണം കൂടുന്നത്​ കണ്ടാണ്​ ടൈ ഞായറാഴ്ച തീരുമാനം പ്രഖ്യാപിച്ചത്​. ഒരു കളിയിൽ പോലും ഇതുവരെ താരത്തിന്​ അവസരം ലഭിച്ചിരുന്നില്ല. കോവിഡ്​ ബാധ തടയാൻ താരങ്ങൾക്ക്​ ഏർപെടുത്തുന്ന ബയോ ബബ്​ൾ വീർപുമുട്ടിക്കുന്നതാണെന്നും​ ടൈ സൂചിപ്പിക്കുന്നു.

17 ആസ്​ട്രേലിയൻ താരങ്ങളാണ്​ ​െഎ.പി.എല്ലിൽ രജിസ്റ്റർ ചെയ്​തിരുന്നത്​. പാറ്റ്​ കമ്മിൻസ്​, ഡേവിഡ്​ വാർണർ, ​െഗ്ലൻ മാക്​സ്​വെൽ തുടങ്ങിയവരും പരിശീലകക്കുപ്പായത്തിൽ റിക്കി പോണ്ടിങ്​, ഡേവിഡ്​ ഹസി തുടങ്ങിയവരുമുണ്ട്​. 

Tags:    
News Summary - Adam Zampa & Kane Richardson are returning to Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.