സ്മൃതിക്കും ജെമീമക്കും അർധ സെഞ്ച്വറി, ഓസീസിനെതിരെ ജയം; പരമ്പര പിടിച്ച് ഇന്ത്യ

അ​ഡ​ലെ​യ്ഡ്: സ്മൃ​തി മ​ന്ദാ​ന​യും ജ​മീ​മ റോ​ഡ്രി​ഗ​സും ചേ​ർ​ന്ന സെ​ഞ്ച്വ​റി കൂ​ട്ടു​കെ​ട്ടി​ന്റെ ക​രു​ത്തി​ൽ ഓ​സീ​സി​നെ അ​വ​രു​ടെ നാ​ട്ടി​ൽ ത​ക​ർ​ത്തു​വി​ട്ട് ഇ​ന്ത്യ​ൻ പെ​ൺ​കൊ​ടി​ക​ൾ​ക്ക് പ​ര​മ്പ​ര. അ​ഡ​ലെ​യ്ഡ് ഓ​വ​റി​ൽ 177 റ​ൺ​സി​ന്റെ റെ​ക്കോ​ഡ് സ്കോ​ർ ഉ​യ​ർ​ത്തി​യാ​ണ് ആ​തി​ഥേ​യ​ർ​ക്ക് പൊ​രു​താ​ൻ പോ​ലും അ​വ​സ​രം ന​ൽ​കാ​തെ ഇ​ന്ത്യ ക​ളി​യും പ​ര​മ്പ​ര​യും പി​ടി​ച്ച​ത്. മൂ​ന്ന് ക​ളി​ക​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 17റ​ൺ​സി​നാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ജ​യം. സ്കോ​ർ ഇ​ന്ത്യ: India 176​/ 6, ആ​സ്ട്രേ​ലി​യ 159/ 9.

ടോ​സ് നേ​ടി ബാ​റ്റി​ങ് തെ​ര​ഞ്ഞെ​ടു​ത്ത ഇ​ന്ത്യ​ക്കാ​യി ഏ​ഴ് റ​ണ്ണെ​ടു​ത്ത ഷ​ഫാ​ലി വ​ർ​മ നേ​ര​ത്തേ മ​ട​ങ്ങി​യെ​ങ്കി​ലും പി​ന്നീ​ടാ​യി​രു​ന്നു ത​ക​ർ​പ്പ​ൻ കൂ​ട്ടു​കെ​ട്ടു​മാ​യി സ്മൃ​തി​ക്കൊ​പ്പം ജ​മീ​മ കൂ​ടി എ​ത്തി​യ​ത്. പ​വ​ർ​േ​പ്ല ഓ​വ​റു​ക​ൾ അ​വ​സാ​നി​ക്കു​മ്പോ​ൾ ഒ​രു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 54 റ​ൺ​സെ​ടു​ത്തി​രു​ന്നു ഇ​ന്ത്യ. 35 പ​ന്തി​ലാ​യി​രു​ന്നു ടീം ​സ്കോ​ർ 50 ക​ട​ന്ന​ത്. 38 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ച്വ​റി പൂ​ർ​ത്തി​യാ​ക്കി​യ മ​ന്ദാ​ന 55 പ​ന്തി​ൽ 82 റ​ൺ​സെ​ടു​ത്താ​ണ് മ​ട​ങ്ങി​യ​ത്. രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ താ​ര​ത്തി​ന്റെ 33ാം അ​ർ​ധ സെ​ഞ്ച്വ​റി​യാ​ണി​ത്. ജ​മീ​മ 46 പ​ന്തി​ൽ 59 റ​ൺ​സും നേ​ടി. ഇ​രു​വ​രും ചേ​ർ​ന്ന് 121 റ​ൺ ചേ​ർ​ത്താ​ണ് കൂ​ട്ടു​​കെ​ട്ട് പി​രി​ഞ്ഞ​ത്.

ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 176 എ​ടു​ത്ത് ബാ​റ്റി​ങ് കൈ​മാ​റി​യ ടീം ​ഇ​ന്ത്യ​ക്കാ​യി ബൗ​ള​ർ​മാ​രും മി​ക​വു കാ​ട്ടി. ശ്രേ​യ​ങ്ക പാ​ട്ടീ​ൽ 22 റ​ൺ ന​ൽ​കി മൂ​ന്നു പേ​രെ മ​ട​ക്കി​യ​പ്പോ​ൾ ശ്രീ​ച​ര​ണി 32 റ​ൺ ന​ഷ്ട​പ്പെ​ടു​ത്തി അ​ത്ര​ത​ന്നെ പേ​ർ​ക്ക് മ​ട​ക്ക ടി​ക്ക​റ്റ് ന​ൽ​കി. പേ​സ​ർ രേ​ണു​ക സി​ങ് ഒ​രാ​ളെ​യും മ​ട​ക്കി. ഒ​രു ഘ​ട്ട​ത്തി​ൽ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 32 റ​ണ്ണു​മാ​യി പ​രു​ങ്ങി​യ ആ​തി​ഥേ​യ​ർ പി​ന്നീ​ടൊ​രി​ക്ക​ലും ക​ര ക​യ​റി​യി​ല്ല. 

45 പ​ന്തി​ൽ 57 റ​ണ്ണെ​ടു​ത്ത ആ​ഷ്ലീ​ഗ് ഗാ​ർ​ഡ്ന​ർ മാ​ത്ര​മാ​ണ് പി​ടി​ച്ചു​നി​ന്ന​ത്. ഇ​തോ​ടെ, മൂ​ന്നു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര ഇ​ന്ത്യ 2-1ന് ​സ്വ​ന്ത​മാ​ക്കി. ആ​സ്ട്രേ​ലി​യ​ൻ മ​ണ്ണി​ൽ ഒ​രു പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ ട്വ​ന്റി20 പ​ര​മ്പ​ര നേ​ട്ട​മാ​ണി​ത്.

ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം മികച്ച ഫീൽഡിങ്ങും കൃത്യമായ ബൗളിങ് മാറ്റങ്ങളുംകൊണ്ട് മത്സരത്തിൽ മേധാവിത്വം പുലർത്തി. ലോക ചാമ്പ്യന്മാരായ ആസ്‌ട്രേലിയക്കെതിരെ പതറാതെ കളിച്ച ഇന്ത്യൻ നിരയുടെ ആത്മവിശ്വാസം മത്സരത്തിൽ പ്രകടമായിരുന്നു. വരാനിരിക്കുന്ന ലോകകപ്പ് മത്സരങ്ങൾക്ക് മുന്നോടിയായി ഇന്ത്യൻ ടീമിന് ഊർജ്ജം നൽകുന്നതാണ് ഈ വിജയം.  

Tags:    
News Summary - India Women vs Australia Women | Smriti Mandhana | Jemimah Rodrigues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.