നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ നേ​രി​ടാ​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ അ​ഹ​മ്മ​ദാ​ബാ​ദി​ൽ പ​രി​ശീ​ല​ന​ത്തി​ൽ

ഇനി എട്ടിലെ കളി; ഇ​ന്ന് ന്യൂ​സി​ല​ൻ​ഡ് പാ​കി​സ്താ​നെ​തി​രെ

കൊ​ളം​ബോ: ട്വ​ന്റി20 ലോ​ക​ക​പ്പി​ൽ ഇ​നി സൂ​പ്പ​ർ എ​ട്ട് പോ​രാ​ട്ടം. ആ​ദ്യ ക​ളി​യി​ൽ സൂ​പ്പ​ർ എ​ട്ട് ഗ്രൂ​പ്പ് ര​ണ്ടി​ൽ ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും. മും​ബൈ വാം​ഖ​ഡെ സ്റ്റേ​ഡി​യ​ത്തി​ൽ നാ​ളെ ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ​യാ​ണ് ഇ​ന്ത്യ​യു​ടെ സൂ​പ്പ​ർ എ​ട്ടി​ലെ ആ​ദ്യ മ​ത്സ​രം. ഗ്രൂ​പ്പ് ഒ​ന്നി​ൽ ഇ​ന്ത്യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, വെ​സ്റ്റി​ൻ​ഡീ​സ്, സിം​ബാ​ബ്‌​വെ ടീ​മു​ക​ൾ മാ​റ്റു​ര​ക്കും. ഇം​ഗ്ല​ണ്ട്, ന്യൂ​സി​ല​ൻ​ഡ്, പാ​കി​സ്താ​ൻ, ശ്രീ​ല​ങ്ക എ​ന്നീ ടീ​മു​ക​ളാ​ണ് ഗ്രൂ​പ്പ് ര​ണ്ടി​ലു​ള്ള​ത്. വെ​സ്റ്റി​ൻ​ഡീ​സും സിം​ബാ​ബ്വ​യു​മാ​ണ് പ്ര​തീ​ക്ഷ​ക​ൾ തെ​റ്റി​ച്ച് കു​തി​ച്ച​ത്. ആ​സ്ത്രേ​ലി​യ​യ​ക്കും അ​ഫ്ഗാ​നി​സ്താ​നും സൂ​പ്പ​ർ​എ​ട്ടി​ൽ ക​ട​ക്കാ​നാ​യി​ല്ല.

ഇ​ന്ന് പാ​ക്കി​സ്താ​നെ​തി​രെ ന്യൂ​സി​ലാ​ൻ​ഡി​ന് പോ​രാ​ട്ടം ക​ടു​ക്കും. മ​ധ്യ​നി​ര കൂ​ടി തി​ള​ങ്ങി​യി​ല്ലെ​ങ്കി​ൽ ന്യു​സി​ലാ​ൻ​ഡ് വി​യ​ർ​ക്കും. പാ​കി​സ്താ​ന്റെ സ്പി​ൻ വൈ​വി​ധ്യ​വും നി​ർ​ണാ​യ​ക ഘ​ട​ക​മാ​കും. ഉ​സ്മാ​ൻ താ​രി​ഖ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ്, സെ​യിം അ​യൂ​ബ്, മു​ഹ​മ്മ​ദ് ന​വാ​സ്, ഷ​ദാ​ബ് ഖാ​ൻ എ​ന്നി​വ​രാ​ണ് ടീ​മി​ലെ സ്പി​ന്ന​ർ​മാ​ർ. സ്പി​ന്നാ​യി​രു​ന്നു പ്രാ​ഥ​മി​ക​ഘ​ട്ട​ത്തി​ൽ പാ​കി​സ്താ​ന്റെ പ്ര​ധാ​ന ആ​യു​ധം. ഓ​പ​ണ​ർ​മാ​രാ​യ ടിം ​സീ​ഫെ​ർ​ട്ടും ഫി​ൻ അ​ല​നും ഒ​ഴി​കെ കി​വി ബാ​റ്റ​ർ​മാ​ർ ഫോ​മി​ലാ​യി​ട്ടി​ല്ല. ഗ്ലെ​ൻ ഫി​ലി​പ്‌​സ്, ര​ചി​ൻ ര​വീ​ന്ദ്ര, മാ​ർ​ക്ക് ചാ​പ്മാ​ൻ, ഡാ​രി​ൽ മി​ച്ച​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ഫോ​മി​ലേ​ക്കു​യ​ർ​ന്നി​ട്ടി​ല്ല. ടൂ​ർ​ണ​മെ​ന്റി​ൽ ആ​ദ്യ​മാ​യി കൊ​ളം​ബോ​യി​ൽ ക​ളി​ക്കു​ന്ന​ത് കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​ക്കു​ന്നു. പാ​കി​സ്താ​നാ​ക​ട്ടെ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യ​ത്തി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ചി​ട്ടു​ണ്ട്.

മ​റ്റൊ​രു കി​രീ​ട​നേ​ട്ട​ത്തി​നൊ​രു​ങ്ങു​ന്ന ഇ​ന്ത്യ സൂ​പ്പ​ർ എ​ട്ടി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഇ​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ മു​ഴു​വ​ൻ മ​ത്സ​ര​ങ്ങ​ളും ജ​യി​ച്ചെ​ങ്കി​ലും ചി​ല പോ​രാ​യ്മ​ക​ൾ ബാ​ക്കി​യാ​ണ്. സ്പി​ൻ ബൗ​ളി​ങ്ങി​നെ​തി​രെ​യു​ള്ള ദൗ​ർ​ബ​ല്യ​വും ഫീ​ൽ​ഡി​ങ്ങി​ലെ ഇ​ട​ക്കി​ടെ​യു​ള്ള വീ​ഴ്ച​ക​ളും പ​രി​ഹ​രി​ക്കേ​ണ്ട​തു​ണ്ട്.

സൂ​പ്പ​ർ എ​ട്ട് മ​ത്സ​ര​ക്ര​മം

ഫെ​ബ്രു​വ​രി 21:

പാ​കി​സ്താ​ൻ Vs ന്യൂ​സി​ല​ൻ​ഡ് 7pm

കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 22

ശ്രീ​ല​ങ്ക Vs ഇം​ഗ്ല​ണ്ട് 7pm

കാ​ൻ​ഡി പ​ല്ലെ​ക്ക​ലെ സ്റ്റേ​ഡി​യം

ഇ​ന്ത്യ Vs ദ​ക്ഷി​ണാ​ഫ്രി​ക്ക 7pm

അ​ഹ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 23

സിം​ബാ​ബ്‌​വെ Vs വെ​സ്റ്റ് ഇ​ൻ​ഡീ​സ് 7pm

മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 24

ഇം​ഗ്ല​ണ്ട് Vs പാ​കി​സ്താ​ൻ 7pm

കാ​ൻ​ഡി പ​ല്ലെ​ക്ക​ലെ സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 25

ന്യൂ​സി​ല​ൻ​ഡ് Vs ശ്രീ​ല​ങ്ക 7pm

കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 26

വെ​സ്റ്റ് ഇ​ൻ​ഡീ​സ് Vs ദ​ക്ഷി​ണാ​ഫ്രി​ക്ക 3pm

അ​ഹ്മ​ദാ​ബാ​ദ് ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യം

ഇ​ന്ത്യ vs സിം​ബാ​ബ്‌​വെ 7pm

ചെ​ന്നൈ എം.​എ. ചി​ദം​ബ​രം സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 27

ഇം​ഗ്ല​ണ്ട് vs ന്യൂ​സി​ല​ൻ​ഡ് 7pm

കൊ​ളം​ബോ പ്രേ​മ​ദാ​സ സ്റ്റേ​ഡി​യം

ഫെ​ബ്രു​വ​രി 28

ശ്രീ​ല​ങ്ക Vs പാ​കി​സ്താ​ൻ 7pm

പ​ല്ലെ​ക്ക​ലെ സ്റ്റേ​ഡി​യം

മാ​ർ​ച്ച് 1

സിം​ബാ​ബ്‌​വെ Vs ദ​ക്ഷി​ണാ​ഫ്രി​ക്ക 3pm

ഡ​ൽ​ഹി അ​രു​ൺ ജെ​യ്റ്റ്‌​ലി സ്റ്റേ​ഡി​യം

Tags:    
News Summary - The Super Eights are now in the Twenty20 World Cup.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.