ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാംസ്ഥാനത്തേക്കുയർന്ന് ഇന്ത്യയുടെ ഇടംകൈയൻ ഓപണർ അഭിഷേക് ശർമ. ആസ്ട്രേലിയയുടെ ട്രാവിസ് ഹെഡിനെ രണ്ടാം സ്ഥാനത്തേക്കിറക്കിയാണ് അഭിഷേക് ഇതാദ്യമായി ഒന്നിലെത്തിയത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇന്ത്യക്കായി അവസാനം കളിച്ച താരം ഇംഗ്ലണ്ടിനെതിരെ 54 പന്തിൽ 135 റൺസ് നേടിയിരുന്നു.
ഇതോടെ രണ്ടാം സ്ഥാനത്തേക്കുയർന്നു. ഇൗയിടെ സമാപിച്ച വെസ്റ്റിൻഡീസിനെതിരായ പരമ്പരയിൽ കളിക്കാനാവാതിരുന്നതാണ് ഹെഡിന് തിരിച്ചടിയായത്. അഭിഷേകിന് 829ഉം ഹെഡിന് 814ഉം റേറ്റിങ് പോയന്റുണ്ട്. ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാംസ്ഥാനം നിലനിർത്തി. ട്വന്റി20 ടീം റാങ്കിങ്ങിൽ ഇന്ത്യതന്നെയാണ് മുന്നിൽ.
ടെസ്റ്റ് ഓൾ റൗണ്ടർമാരിൽ ഒന്നാമനായ രവീന്ദ്ര ജദേജ (422 പോയന്റ്) ബംഗ്ലാദേശിന്റെ മെഹ്ദി ഹസൻ മിറാസിനേക്കാൾ (305) ബഹുദൂരം മുന്നിലാണ്. ബൗളർമാരിൽ പേസർ ജസ്പ്രീത് ബുംറ ഒന്നാംസ്ഥാനം നിലനിർത്തി. ഏകദിനത്തിലും ട്വന്റി20യിലും ഒന്നിലുള്ള ഇന്ത്യ ടെസ്റ്റ് ടീം റാങ്കിങ്ങിൽ ആസ്ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും ഇംഗ്ലണ്ടിനും പിന്നിൽ നാലാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.