രാജ്കോട്ട്: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മറ്റൊരു ലോക റെക്കോഡ് പ്രകടനം. മേഘാലയക്കെതിരെ പഞ്ചാബിനെ നയിച്ച ഓപണർ 28 പന്തിൽ സെഞ്ച്വറി നേടി.
ട്വന്റി20 ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ശതകമാണിത്. ഈ വർഷം ജൂണിൽ സൈപ്രസിനെതിരെ 27 പന്തിൽ സെഞ്ച്വറിയിലെത്തിയ എസ്തോണിയ താരം സഹിൽ ചൗഹാനാണ് മുന്നിൽ. ഗുജറാത്ത് താരം ഉർവിൽ പട്ടേൽ കഴിഞ്ഞയാഴ്ച സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 28 പന്തിൽ സെഞ്ചറി നേടിയിരുന്നു.
ഈ റെക്കോഡിനൊപ്പമെത്തി അഭിഷേക്.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ മേഘാലയ നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടി. വെറും 9.3 ഓവറിൽ മൂന്നു വിക്കറ്റിന് പഞ്ചാബ് ലക്ഷ്യത്തിലെത്തി. 29 പന്തിൽ 106 റൺസുമായി അഭിഷേക് പുറത്താകാതെ നിന്നു. എട്ടു ഫോറും 11 സിക്സും അഭിഷേകിന്റെ ഇന്നിങ്സിന് മാറ്റുകൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.