മുസാഫര്‍പുർ : 134 പന്തില്‍ നിന്ന് 327 റണ്‍സ്, വൈഭവ് സൂര്യവംശിക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ലോകത്തേക്ക് ഇതാ ഒരു പുത്തൻ കുട്ടിത്താരം. ഇക്കഴിഞ്ഞ ഐ.പി.എൽ സീസണിൽ ബാറ്റ് കൊണ്ട് അത്ഭുതം തീർത്ത പതിനാലുകാരൻ വൈഭവ് സൂര്യവംശിക്ക് ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് മറ്റൊരു വണ്ടർകിഡിനെ കുറിച്ചാണ്. വൈഭവിന്‍റെ സുഹൃത്തും ബിഹാറിലെ സന്‍സ്‌ക്രിതി ക്രിക്കറ്റ് അക്കാദമിയുടെ താരവുമായ അയാന്‍ രാജാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. 134 പന്തില്‍ നിന്ന് 327 റണ്‍സ് അയാന്‍ രാജ് അടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.
മുസാഫര്‍പുറില്‍ നടന്ന ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് ലീഗിലായിരുന്നു അയാന്റെ ട്രിപ്പിള്‍ സെഞ്ച്വറി പ്രകടനം. 30 ഓവര്‍ മത്സരത്തിലാണ് താരം മിന്നും പ്രകടനം പുറത്തെടുത്തത്. ബിഹാറിലെ സന്‍സ്‌ക്രിതി ക്രിക്കറ്റ് അക്കാദമിക്ക് വേണ്ടി കളിക്കുന്ന അയാന്‍ 22 സിക്‌സും 41 ഫോറുമാണ് പറത്തിയത്. ഇന്നിങ്‌സിലെ ഭൂരിഭാഗം പന്തുകളും നേരിട്ട താരത്തിന്‍റെ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റ് 220.89 ആയിരുന്നു. ബൗണ്ടറികളില്‍ നിന്ന് മാത്രം 296 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. അടുത്ത ഐ.പി.എല്‍ താരലേലത്തില്‍ അയാനും ഇടം പിടിച്ചേക്കുമെന്നാണ് ആരാധകരുടെ കണക്കുക്കൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.