കാലിസ്​, അബ്ബാസ്​, ലിസ; ഐ.സി.സി ഹാൾ ഒാഫ്​ ഫെയിമിൽ

ദുബൈ: മൂന്നു​ ക്രിക്കറ്റ്​ താരങ്ങൾക്കുകൂടി ​െഎ.സി.സി ഹാൾ ഒാഫ്​ ഫെയിമിൽ ഇടം. ദക്ഷിണാഫ്രിക്കൻ ഒാൾറൗണ്ടർ ജാക്​ കാലിസ്​, പാകിസ്​താൻ ബാറ്റിങ്​ ഇതിഹാസം സഹീർ അബ്ബാസ്​, ഇന്ത്യൻ വംശജയായ ആസ്​ട്രേലിയൻ മുൻ വനിത ക്യാപ്​റ്റൻ ലിസ സ്​ഥലേകർ എന്നിവരെയാണ്​ ​രാജ്യാന്തര ക്രിക്കറ്റ്​ കൗൺസിലി​െൻറ ഹാൾ ഒാഫ്​ ഫെയിം പട്ടികയിൽ ഉൾപ്പെടുത്തിയത്​.

ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഒാൾറൗണ്ടർമാരിൽ ഒരാളായ കാലിസ്​ 166 ടെസ്​റ്റും 328 ഏകദിനവും 25 ട്വൻറി20യും കളിച്ചാണ്​ രാജ്യാന്തര ക്രിക്കറ്റിനോട്​ വിടപറഞ്ഞത്​. ടെസ്​റ്റിലും ഏകദിനത്തിലും പതിനായിരത്തിനു​ മുകളിൽ റൺസ്​ നേടിയ കാലിസ്​, ഏറ്റവും കൂടുതൽ റൺസ്​ നേടിയ ദക്ഷിണാഫ്രിക്കൻ താരമാണ്​.

ഏഷ്യൻ ബ്രാഡ്​മാൻ എന്ന വ​ിശേഷണമുള്ള സഹീർ അബ്ബാസ്​ 1969-1985 കാലത്താണ്​ പാകിസ്​താനായി (78 ടെസ്​റ്റും 62 ഏകദിനവും) കളിച്ചത്​. പുണെയിൽ ജനിച്ച ലിസ, ആസ്​ട്രേലിയക്കായി എട്ടു ടെസ്​റ്റും 125 ഏകദിനവും 54 ട്വൻറി20യും കളിച്ചിരുന്നു. ജനിച്ച്​ മൂന്നാമത്തെ ആഴ്​ച പുണെയിലെ അനാഥമന്ദിരത്തിൽനിന്നും അമേരിക്കൻ-ഇംഗ്ലീഷ്​ ദമ്പതികൾ ദത്തെടുത്ത ലൈലയാണ്​ പിന്നീട്​ ലോകമറിയുന്ന വനിത ക്രിക്കറ്റ്​താരമായി മാറിയ ലിസ സ്​ഥലേകർ ആയി മാറിയത്​.

ഏകദിനത്തിൽ 1000 റൺസും 100 വിക്കറ്റും നേടുന്ന ആദ്യ ​വനിത ക്രിക്കറ്റ്​ താരമായ അവർ, ഒാസീസി​െൻറ ലോകകപ്പ്​ വിജയങ്ങളിൽ പങ്കാളിയായി.കോവിഡ്​ പശ്ചാത്തലത്തിൽ ഒാൺലൈൻ പ്ലാറ്റ്​ഫോം വഴിയായിരുന്നു ചടങ്ങ്​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT