ടെ​ക്ബാ​ൾ: ഇ​ന്ത്യ​യു​ടെ ഡ​ബ്ൾ​സ് ടീം ​പു​റ​ത്ത്

ന​ഗോ​യ: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ക്ക് നി​രാ​ശ തു​ട​ക്കം. ഗെ​യിം​സി​ൽ ആ​ദ്യ​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ടെ​ക്ബാ​ളി​ലെ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ൽ പു​രു​ഷ ഡ​ബ്ൾ​സ് ടീം ​പു​റ​ത്താ​യി. ഗ്രൂ​പ് ഘ​ട്ട​ത്തി​ലെ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു ഇ​ന്ത്യ​യു​ടെ ഡെ​ക്ലാ​ൻ മാ​ർ​ഷ​ൽ ഗോ​ൺ​സാ​ൽ​വ​സ് - മു​ഹ​മ്മ​ദ് അ​ന​സ് ഇ​മ്രാ​ൻ ബേ​ഗ് സ​ഖ്യം. ഗ്രൂ​പ് ബി-​യി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്ന സ​ഖ്യ​ത്തി​ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടാ​നാ​യി​ല്ല. ആ​ദ്യ മ​ത്സ​ര​ത്തി​ൽ വി​യ​റ്റ്നാ​മി​ന്റെ ട്രൂ​ങ് ജി​യാ​ങ് ബാ - ​അ​ൻ ഖോ​വ ലെ ​സ​ഖ്യ​ത്തോ​ട് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾ​ക്ക് (10-12, 8-12) പ​രാ​ജ​യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ദ​ക്ഷി​ണ കൊ​റി​യ​യു​ടെ ജു​ൻ​സു​ക് ലീ - ​തേ​ബീ​ൻ ലീ ​സ​ഖ്യ​ത്തോ​ടും (4-12, 7-12) കീ​ഴ​ട​ങ്ങി. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ക്ക് വ​നി​ത സിം​ഗ്ൾ​സ്, മി​ക്സ​ഡ് ഡ​ബ്ൾ​സ് മ​ത്സ​ര​ങ്ങ​ളു​ണ്ട്. വ​നി​ത സിം​ഗ്ൾ​സി​ൽ ക്വിം​സി ഡി​സൂ​സ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. മി​ക്സ​ഡി​ൽ അ​ന​സ് ബേ​ഗ്-​ക്വിം​സി സ​ഖ്യ​വും ഇ​റ​ങ്ങും.

Tags:    
News Summary - Asian Games: India Bow Out of Teqball Men's Doubles Debut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.