ചരിത്രമെഴുതി പാറുൾ ചൗധരി; 5000 മീറ്ററില്‍ സ്വർണം; ആദ്യ ഇന്ത്യൻ വനിതാതാരം; അഫ്സലിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ പാറുള്‍ ചൗധരി. വനിതകളുടെ 5000 മീറ്റർ ഓട്ടത്തിൽ താരം സ്വർണം നേടി. ഗെയിംസിന്‍റെ ചരിത്രത്തിൽ 5000 മീറ്റർ ഓട്ടത്തിൽ ഒരു ഇന്ത്യൻ വനിത താരം സ്വർണം നേടുന്നത് ആദ്യമാണ്. താരത്തിന്‍റെ രണ്ടാം ഏഷ്യന്‍ ഗെയിംസ് മെഡലാണിത്.

നേരത്തേ 3000 മീറ്റര്‍ വനിതകളുടെ സ്റ്റീപിള്‍ചേസിൽ പാറുള്‍ വെള്ളി നേടിയിരുന്നു. പുരുഷ 800 മീറ്റർ ഓട്ടത്തിൽ മലയാളി താരം മുഹമ്മദ് അഫ്സൽ വെള്ളി നേടി. പിന്നിലായിരുന്ന താരം അവസാന ലാപ്പിൽ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്താണ് ഒന്നാമതായി ഫിനിഷ് ചെയ്തത്. 15 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് (15:14.75 മിനിറ്റ്) താരം സ്വർണം ഉറപ്പിച്ചത്. ഫോട്ടോഫിനിഷില്‍ ജാപ്പനീസ് താരം റിരിക ഹിറോണകയെയാണ് പാറുൾ മറികടന്നത്.

1998 ഏഷ്യന്‍ ഗെയിംസില്‍ സുനിത റാണിയും 2010ല്‍ മലയാളിതാരം പ്രീജ ശ്രീധരനും 5000 മീറ്ററില്‍ വെള്ളി നേടിയിരുന്നു. ഗെയിംസിൽ ഇന്ത്യയുടെ 14ാം സ്വർണമാണ് പാറുൾ നേടിയത്. 285 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 14 സ്വര്‍ണവും 24 വെള്ളിയും 26 വെങ്കലവുമടക്കം 64 മെഡലുകള്‍ നേടിയ ഇന്ത്യ നാലാം സ്ഥാനത്താണ്. അഫ്സൽ ഒരു മിനിറ്റും 49 സെക്കൻഡുമെടുത്താണ് 800 മീറ്ററിൽ രണ്ടാമതായി ഫിനിഷ് ചെയ്തത്.

Tags:    
News Summary - Asian Games 2023: Parul Chaudhary Becomes First Indian To Win Gold Medal In Women's 5000m Race

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.