ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബാളിൽ ഇന്ത്യക്ക് അട്ടിമറി ജയം. പൂൾ സിയിലെ രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ കരുത്തരായ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ഇന്ത്യ വീഴ്ത്തിയത്.
സ്കോർ: 25-27, 29-27, 25-22, 20-25, 17-15. ജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായി ഇന്ത്യ നോക്കൗട്ടിലേക്ക് കടന്നു. ആദ്യ മത്സരത്തിൽ കംബോഡിയയെ ഏകപക്ഷീയമായ മൂന്നു സെറ്റുകൾക്ക് തോൽപിച്ചിരുന്നു. നിലവിലെ വെള്ളി മെഡൽ ജേതാക്കളാണ് കൊറിയ.
ഏഷ്യൻ ഗെയിംസിൽ മൂന്നു തവണ സ്വർണം നേടിയിട്ടുണ്ട്. അഞ്ചുസെറ്റ് നീണ്ട ആവേശ പോരാട്ടത്തില്‍ ജയപരാജയങ്ങള്‍ മാറി മറിഞ്ഞു. ആദ്യ സെറ്റ് കൊറിയ സ്വന്തമാക്കിയപ്പോള്‍ രണ്ടാം സെറ്റും മൂന്നാം സെറ്റും നേടി തിരിച്ചടിച്ചു. എന്നാല്‍ നാലാം സെറ്റ് കൊറിയ സ്വന്തമാക്കിയതോടെ അഞ്ചാം സെറ്റ് നിർണായകമായി.
ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന ഇന്ത്യ ശക്തമായി തിരിച്ചടിച്ചാണ് സെറ്റും മത്സരവും സ്വന്തമാക്കിയത്. ഗെയിംസിന്‍റെ ചരിത്രത്തിൽ 1966 മുതൽ ഒരു മെഡൽ പോലും ഇല്ലാതെ ദക്ഷിണ കൊറിയ മടങ്ങിയിട്ടില്ല. 19 ടീമുകളാണ് ഗെയിംസിൽ പങ്കെടുക്കുന്നത്.
16 സ്വർണമുൾപ്പെടെ 27 മെഡൽ നേടിയ ചരിത്രമുള്ള ജപ്പാനാണ് കൂട്ടത്തിൽ മികവുറ്റവർ. 1962ൽ വെള്ളി നേടിയ ഇന്ത്യ 1958ലും 1986ലും വെങ്കലം സ്വന്തമാക്കിയിരുന്നു. 37 വർഷത്തിനുശേഷം മെഡൽ നേടാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.