അമ്പെയ്ത്ത് ലോകകപ്പ്: മധുരക്ക് സ്വർണം; ഇന്ത്യക്ക് അഞ്ചു മെഡൽ

ബെയ്ജിങ്: മധുര ധമൻഗവോങ്കർ വ്യക്തിഗത ഇനത്തിലും അഭിഷേക് വർമ, റിഷഭ് യാദവ്, ഓജസ് ഡിയോടെലെ എന്നിവർ പുരുഷ കോമ്പൗണ്ട് ടീം ഇനത്തിലും സ്വർണം നേടിയ ദിനത്തിൽ ഇന്ത്യക്ക് അമ്പെയ്ത്ത് ലോകകപ്പിൽ മെഡൽ വേട്ട. മൂന്നുവർഷമായി രാജ്യാന്തര വേദിയിൽ മത്സരിക്കാത്തതിനാൽ സീഡില്ലാതെ എത്തിയാണ് യു.എസ്.എ താരം കാർസൺ ക്രാഹിയെ 139-138ന് കടന്ന് മധുര കിരീടമുയർത്തിയത്.

ആദ്യഘട്ടങ്ങളിൽ 81-85ന് പിറകിലായ ശേഷമായിരുന്നു അവസാന വട്ട പോരാട്ടത്തിൽ വൻതിരിച്ചുവരവുമായി സ്വർണത്തിലേക്ക് അമ്പെയ്തു കയറിയത്. പുരുഷ വിഭാഗം കോമ്പൗണ്ട് ടീമായ ഓജസ് ഡിയോടെലെ, അഭിഷേക് വർമ, റിഷഭ് യാദവ് എന്നിവരടങ്ങിയ സഖ്യം നേരത്തെ സ്വർണം നേടിയിരുന്നു. മെക്സികോ സഖ്യത്തെ 232-228ന് വീഴ്ത്തിയാണ് ടീം സ്വർണത്തിൽ മുത്തമിട്ടത്. സെമിയിൽ ഡെന്മാർക്കിനെതിരെയായിരുന്നു ടീമിന്റെ ജയം. വനിത വിഭാഗം കോമ്പൗണ്ട് ഫൈനലിൽ വനിതകളായ ജ്യോതി സുരേഖ, മധുര ധമൻഗാവോങ്കർ, ചികിത തനിപാർഥി എന്നിവർ മെക്സികോ ടീമിനു മുന്നിൽ തോൽവി സമ്മതിച്ച് വെള്ളി നേട്ടവുമായി മടങ്ങി.

സെമിയിൽ ബ്രിട്ടീഷ് ടീമിനെ 232-230ന് വീഴ്ത്തിയ ടീമിന് പക്ഷേ, ഫൈനലിൽ സമാന പ്രകടനം ആവർത്തിക്കാനായില്ല. അതിനിടെ, കോമ്പൗണ്ട് മിക്സഡ് ടീം വിഭാഗത്തിൽ അഭിഷേക് വർമ വെള്ളി നേടി.

Tags:    
News Summary - Archery World Cup: Madhura wins gold; India wins five medals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.