ബൗണ്ടറി കുറഞ്ഞു എന്ന പേരിൽ ന്യൂസിലാൻഡിനെ രണ്ടാം സ്ഥാനക്കാരാക്കിയത് നീതീകരിക്കാനാവില്ല. സമനില നേടിയവരെ പരാജ ിതരാക്കുന്നത് നീതികേടാണ്. ബൗണ്ടറി നോക്കി വിജയിയെ പ്രഖ്യാപിക്കാനായിരുന്നെങ്കിൽ എന്തിനാണ് സൂപ്പർ ഓവർ. സൂപ്പർ ഓവറിന് മു​േമ്പ വിജയിയെ നിശ്ചയിച്ചാൽ പോരെ. ബൗണ്ടറി മാത്രമല്ല, സിങ്കിളും ഡബിളുമെല്ലാം റൺസാണെന്ന ബോധ്യം വേണം. തുല്യവിജയികളായി പ്രഖ്യാപിക്കണമായിരുന്നു എന്നാണ് എ​െൻറ വ്യക്തിപരമായ അഭിപ്രായം. അല്ലാത്ത പക്ഷം കളിച്ചുതന്നെ വിജയിയെ നിശ്ചയിക്കുന്ന രീതിയിലുള്ള മാനദണ്ഡം ഉണ്ടാക്കണമായിരുന്നു.

ഓവർ ത്രോയിൽ ഒരു റൺസ് കൂടുതൽ അനുവദിച്ച അമ്പയറി​െൻറ നടപടിയെ കുറ്റംപറയാനാവില്ല. ഇക്കാര്യത്തിൽ നിയമത്തിൽ തന്നെ അവ്യക്തത ഉണ്ട്. നിയമം അനുസരിച്ച് ത്രോ എറിയുന്ന സമയത്ത് ബാറ്റ്സ്​മാന്മാർ ക്രോസ് ചെയ്തിട്ടുണ്ടോ എന്നാണ് നോക്കേണ്ടത്. എന്നാൽ, റൺസ് പൂർത്തിയായ ശേഷം ഓവർത്രോ ബൗണ്ടറി പോയാൽ എത്ര റൺസ് കൊടുക്കാം എന്നതിൽ വ്യക്തതയില്ല. ഇന്നലെ സംഭവിച്ചതും ഇതാണ്. സ്​റ്റോക്സ് റൺസ് പൂർത്തിയാക്കിയ സ്ഥിതിക്ക് റൺസ് കൊടുക്കാമോ എന്നത് ഇപ്പോഴും തർക്ക വിഷയമാണ്. അതിനാൽ, ഈ വിഷയത്തിൽ അമ്പയർക്കൊപ്പമാണ്.

ഓരോരോ സംഭവം നടക്കുേമ്പാഴാണ് നിയമങ്ങൾ മാറ്റുന്നത്. ഇക്കാര്യത്തിലും വ്യക്തത വരുമെന്ന് കരുതുന്നു. മാരിൽബോൺ ക്രിക്കറ്റ് ക്ലബ്ബാണ് (എം.സി.സി) ക്രിക്കറ്റ് നിയമങ്ങളിൽ മാറ്റം വരുത്തേണ്ടത്. ഇക്കാര്യത്തിൽ അമ്പയർമാർക്കോ ബി.സി.സി.െഎക്കോ ഒന്നും ചെയ്യാൻ പറ്റില്ല. അവർ പറയുന്നത് അനുസരിക്കുക എന്നതാണ് ബാക്കിയുള്ളവർക്ക് ചെയ്യാൻ കഴിയുക.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.