പരപ്പനങ്ങാടി: അൽ അഹ്ലി ഖത്തർ എഫ്.സിക്കായി ബൂട്ടണിയാൻ പരപ്പനങ്ങാടി സ്വദേശി ഐമൻ ഷഫീഖ് യോഗ്യത നേടി. അണ്ടർ 14 ടീമിലാണ് ഖത്തർ സ്റ്റാർ ഫുട്ബാൾ ലീഗിൽ പരപ്പനങ്ങാടിയുടെ കൗമാരം കാൽപന്ത് കളിയിൽ ചരിത്രം രചിക്കാൻ ഇറങ്ങുന്നത്. കഴിഞ്ഞ ദിവസം ദോഹയിൽ നടന്ന അരങ്ങേറ്റ മത്സരത്തിൽ ഐമൻ ഷഫീഖ് ഒരു ഗോൾ നേടി ആദ്യ ഇലവനിൽ ഇടം പിടിച്ചു. ഐമൻ ബൂട്ടണിഞ്ഞ ടീം എതിരാളികൾക്കെതിരെ ഒന്നിനെതിരെ ഏഴു ഗോളുകളാണ് നേടിയത്. ലെഫ്റ്റ് ഫോർവേർഡ് പൊസിഷനിലാണ് ഐമൻ മികവ് പ്രകടിപ്പിച്ചത്.
തോമസ് ബ്രസിലാണ് പരിശീലകൻ. ഖത്തറിൽ 1950 രൂപം കൊണ്ട ആദ്യ ഫുട്ബാൾ ക്ലബാണ് അൽ അഹലി എഫ്.സി. ഖത്തറിൽ താമസക്കാരനായ ഈ കൊച്ചു മിടുക്കാൻ രണ്ടത്താണിയിലെ ഐ കിഡ് വിദ്യാലയത്തിൽ ഓൺലൈൻ വിദ്യാർഥിയാണ്. സെവൻസ് ടീമായ ജവഹർ മാവൂരിന്റെ ഗോൾകീപ്പറായ പിതാവ് ഷഫീഖിന്റെ ഫുട്ബാൾ മത്സരപാരമ്പര്യം അമന് കരുത്തായി കൂടെയുണ്ട്. റിസ്വാനയാണ് മാതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.