ഭോപ്പാൽ: ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ നാല് ലോകറെക്കോർഡുകൾ കുറിച്ച് 50കാരി. യു.കെയിൽ നടന്ന ചാമ്പ്യൻഷിപ്പിലാണ് ഭാവന ടോകെകാർ റെക്കോർഡ് കുറിച്ചത്. 50-54 വയസ് വിഭാഗത്തിലാണ് റെക്കോർഡുകൾ കുറിച്ചത്.
സ്വകാറ്റ് വിഭാഗത്തിൽ 102.5 കിലോയാണ് അവർ ഉയർത്തിയത്. മുൻ റെക്കോർഡ് 90 കിലോ ഗ്രാമായിരുന്നു. ബെഞ്ചിൽ 80 കിലോയും ഡെഡ് ലിഫ്റ്റിൽ 132.5 കിലോയും ഉയർത്തി അവർ റെക്കോർഡ് കുറിച്ചു. ഇത് മൂന്നും ചേർത്തുള്ള 315 കിലോ ഗ്രാം എന്നുള്ളതും ലോക റെക്കോർഡായിരുന്നു. 235 കിലോ ഗ്രാമായിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്.
മധ്യപ്രദേശിലെ വിദിഷയിലാണ് ഭാവന ജനിച്ചത്. അവരുടെ ഭർത്താവ് ശ്രീപദ് എയർഫോഴ്സിൽ ഗ്രൂപ്പ് ക്യാപ്റ്റനാണ്. മത്സരത്തിൽ റെക്കോർഡുകൾ നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ഭാവന പറഞ്ഞു. ഭർത്താവിന്റെ പിന്തുണ തന്റെ കരിയറിന് വലിയ ഗുണം ചെയ്തിട്ടുണ്ട്. ഒരിക്കലും പവർലിഫ്റ്റിങ് ഉപേക്ഷിക്കില്ലെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.