യൂട്യൂബ് ആരാധകർക്കുള്ള സന്തോഷവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ ഷോർട്ട് വിഡിയോകൾ നിർമിക്കാൻ ഉപഭോക്താക്കൾക്ക് പുതിയ ഫീച്ചർ അനുവദിച്ചിരിക്കുകയാണ് യൂട്യൂബ്. നമ്മൾ നൽകുന്ന ടെക്സ്റ്റ് പ്രോംപ്റ്റിനനുസരിച്ച് ഷോർട്സ് വിഡിയോകൾ നിർമിക്കാം എന്നതാണ് പ്രത്യേകത. ഇനിമുതൽ സ്റ്റോക് വിഡിയോകൾകൊണ്ടുമാത്രം കണ്ടന്റുകൾ അവതരിപ്പിക്കേണ്ട എന്ന് സാരം. യൂട്യൂബിന്റെ ഡ്രീം സ്ക്രീൻ ഫീച്ചറിലാണ് ഈ പുതിയ അപ്ഡേറ്റ് നിലവിൽ ലഭ്യമാവുന്നത്. ഡ്രീംസ്ക്രീനിൽ കൃത്യമായി പ്രോംപ്റ്റ് നൽകി സ്വന്തമായി, നിങ്ങൾ മനസ്സിൽ കാണുന്ന വിഡിയോകൾ നിർമിച്ചെടുക്കാനാവും. വിഡിയോയിൽ നിരവധി ഫീച്ചറുകളും ഇഫക്ടുകളും ലഭ്യമാവുകയും ചെയ്യും.
യൂട്യൂബ് ഷോർട്സിന്റെ കാമറ തുറന്ന് ഡ്രീം സ്ക്രീൻ ഓപ്ഷൻ തിരഞ്ഞെടുക്കണം. അതിനുശേഷം നിങ്ങൾക്ക് ആവശ്യമുള്ള ടെക്സ്റ്റ് പ്രോംപ്റ്റ് നൽകാം. ഇങ്ങനെ ജനറേറ്റ് ചെയ്തുവരുന്ന ചിത്രം സെലക്ട് ചെയ്ത് ഷോർട്ട് റെക്കോഡ് ചെയ്തുതുടങ്ങാം. ഇനി വിഡിയോ ക്ലിപ്പുകളാണ് നിർമിക്കേണ്ടതെങ്കിൽ ഷോർട്സ് കാമറ തുറന്ന് മീഡിയ പിക്കർ തുറക്കണം. ശേഷം സ്ക്രീനിന്റെ മുകളിൽ വരുന്ന ജനറേറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യണം. ഇതിനുശേഷം ആവശ്യമുള്ള വിഡിയോയെക്കുറിച്ച് വിവരിക്കുന്ന ടെക്സ്റ്റ് പ്രോംപ്റ്റ് നൽകാം. നിങ്ങൾക്ക് ആവശ്യമുള്ള ഇഫക്ടുകളും ദൈർഘ്യവുമെല്ലാം തിരഞ്ഞെടുക്കാനുമാവും. ഈ വിഡിയോ ഉപയോഗിച്ച് നിങ്ങൾക്ക് ഷോർട്സ് നിർമിക്കാം. നിലവിൽ എല്ലാ ഉപഭോക്താക്കൾക്കും ഇത് ലഭ്യമാവില്ലെങ്കിലും ഭാവിയിൽ ഇത് എല്ലാവരിലേക്കുമെത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.