'അന്തർമുഖരുടെ പറുദീസ'; ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് വിൽപ്പനക്ക്

അമേരിക്കയിലെ മെയ്‌നിൽ സ്ഥിതി ചെയുന്ന ലോകത്തിലെ ഏറ്റവും ഏകാന്തമായ വീട് വിൽപ്പനക്ക് വെച്ചതായി ഉടമസ്ഥർ അറിയിച്ചു. 'അന്തർമുഖരുടെ പറുദീസ' എന്നറിയപ്പെടുന്ന വീടിന് 2.58 കോടി രൂപയാണ് ഇവർ വിലയിട്ടിരിക്കുന്നത്. 1.5 ഏക്കർ വിസ്തൃതിയുള്ള ഈ സ്ഥലം ഡക്ക് ലെഡ്ജസ് ദ്വീപിലാണ് സ്ഥിതിചെയ്യുന്നത്.

2009ലാണ് ഈ വീട് നിർമ്മിക്കുന്നത്. നാഗരിക തിരക്കുകളിൽ നിന്ന് മാറി ഒറ്റപ്പെട്ട് നിൽക്കുന്ന ഈ വീട്ടിൽ പ്രവർത്തനക്ഷമമായ വൈ ഫൈ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉടമസ്ഥരായ ബോൾഡ് കോസ്റ്റ് പ്രോപ്പർട്ടീസ് അറിയിച്ചിട്ടുണ്ട്. സമുദ്രങ്ങളാൽ ചുറ്റപ്പെട്ട ഒരു ദ്വീപിൽ ഒറ്റക്ക് താമസിക്കാന്‍ ഇഷ്ടപ്പെടുന്നവർക്ക് ഈ വീടും പരിസരവും വളരെ ഇഷ്ടപ്പെടുമെന്നും ഇവർ പറഞ്ഞു. 540 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിന്‍റെ ഭിത്തികൾ മരം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.

മനോഹരമായ പ്രകൃതിദ്യശ്യങ്ങളിൽ ലയിച്ച് ദിവസങ്ങൾ ആസ്വദിക്കാനുള്ള സൗകര്യവും ഈ ദ്വീപ് ഒരുക്കുന്നുണ്ട്. വീട് വിൽപ്പനക്ക് വെച്ച വിവരം സമൂഹമാധ്യമങ്ങളിൽ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. മഹാമാരികൾ ലോകത്തെ പിടിമുറുക്കുന്ന സാഹചര്യത്തിൽ സ്വസ്ഥമായി ജീവിക്കാന്‍ പറ്റിയ നല്ലൊരു ഇടമാണിതെന്നാണ് നെറ്റിസൺസ് അഭിപ്രായപ്പെടുന്നത്.

Tags:    
News Summary - 'World's loneliest home' on a deserted island goes on sale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.