Posted On
date_range Updated On
date_range ഒഴുകുന്ന പുഴക്ക് കുറുകെ യുവതിയുടെ യോഗാഭ്യാസം -വൈറലായി വിഡിയോ
വാഷിങ്ടണ്‍ ഡി.സി: പല രീതികളിലുള്ള യോഗാഭ്യാസങ്ങൾ നമ്മൾ കണ്ടിട്ടുണ്ടാകും. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി യോഗ ചെയ്യുന്ന യുവതിയുടെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കുത്തിയൊലിക്കുന്ന പുഴക്ക് കുറുകെ വീണ് കിടക്കുന്ന മരത്തടിക്ക് മുകളിലായിരുന്നു യുവതിയുടെ യോഗ ചെയ്യാനുള്ള ശ്രമം.
2017ല്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇപ്പോൾ വീണ്ടും വൈറലായിരിക്കുകയാണ്. ശക്തമായി ഒഴുകുന്ന പുഴക്ക് കുറുകെ വീണുകിടക്കുന്ന മരത്തടിയില്‍ യോഗ ചെയ്യാന്‍ ശ്രമിക്കുന്ന യുവതിയാണ് ദൃശ്യങ്ങളിൽ. ശ്രമത്തിനിടെ കാലു വഴുതി പുഴയിലേക്ക് വീഴുന്നതും കാണാം.
വീഴ്ച അധികം താഴ്ചയിലേക്കായിരുന്നില്ലെന്നും വീഴ്ചയിൽ കാര്യമായ പരിക്കുകൾ പറ്റിയില്ലെന്നും ഒരു തമാശയായിട്ടാണ് വീഴ്ചയെ കണ്ടതെന്നും യുവതി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.