Posted On
date_range Updated On
date_range പൊലീസുകാരൻ അപമര്യാദയായി പെരുമാറി; ചെരിപ്പ് കൊണ്ടടിച്ച് യുവതി VIDEO
ലഖ്നോ: ഉത്തർപ്രദേശിലെ ചാർബാഗിൽ അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ ചെരിപ്പ് കൊണ്ടടിച്ച് പ്രതികരിക്കുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. റെയിൽവേ സ്റ്റേഷനിൽ കൂടെയുണ്ടായിരുന്ന ആളുകളോട് പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പ്രതികരിക്കുന്നത്.
45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മദ്യപിച്ച് നിലതെറ്റി ഒരു പൊലീസുകാരന്‍ യുവതിയെയും കൂടെയുള്ളയാളെയും ശാരീരികമായി മർദ്ദിക്കുന്നതാണ് കാണുന്നത്.
എന്നാൽ ഈ അതിക്രമങ്ങളോട് സധൈര്യം പ്രതികരിക്കുന്ന യുവതി പൊലീസുകാരനെ ചെരിപ്പ്കൊണ്ടടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം.
വിഡിയോ കാണാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.