റഷ്യയോട് യുദ്ധം നിർത്താന്‍ ഉത്തരവിട്ട് സ്വാമി, പുടിന്‍ അധിനിവേശം നിർത്താന്‍ സാധ്യതയെന്ന് പരിഹസിച്ച് നെറ്റിസൺമാർ

ലോകത്തെ ഭീതിയിലാഴ്ത്തിയാണ് കഴിഞ്ഞ ഒരാഴ്ചയായി യുക്രെയ്നിൽ റഷ്യന്‍ അധിനിവേശം നടന്നു കൊണ്ടിരിക്കുന്നത്. ഐക്യരാഷ്ട്രസഭയുടെയും ലോകരാജ്യങ്ങളുടെയും സമാധാന ശ്രമങ്ങൾ നിഷ്ഫലമാക്കി നാൾക്കുനാൾ യുദ്ധതീവ്രത വർധിക്കുകയാണ്. ഇതിനിടെ 'ഓണത്തിനിടെ പുട്ടുകച്ചവടം' എന്ന പോലെ യുദ്ധം നിർത്താന്‍ കൽപന പുറപ്പെടുവിക്കുന്ന ഇന്ത്യന്‍ സ്വാമിയുടെ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

38 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ ഇരു രാജ്യങ്ങളോടും എത്രയും പെട്ടെന്ന് യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെടുന്ന സ്വാമി, ഇത് തന്‍റെ കൽപനയാണെന്ന് ചൂണ്ടിക്കാട്ടുന്നു.

വിഡിയോ കാണാം

റഷ്യ മഹത്തായ രാജ്യമാണെന്നും അതിനാൽ യുദ്ധം നിർത്തണമെന്നും സ്വാമി വിഡിയോയിൽ പറയുന്നു. യുക്രെയ്ൻ ഒരു തെറ്റ് ചെയ്തു. അതിനാൽ അത് മാപ്പ് പറയണം. ഇത് എല്ലാവർക്കും പ്രയോജനകരമാണ്. എങ്കിൽ മാത്രമേ ഒരു ദുരന്തം തടയാൻ കഴിയൂവെന്ന് സ്വാമി ചൂണ്ടിക്കാട്ടുന്നു.

'അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ തലവനായ സ്വാമി പറഞ്ഞ സ്ഥിതിക്ക് യുദ്ധം നിർത്തുന്നതാണ് പുടിന് നല്ലതെന്ന്' നെറ്റിസൺമാർ പരിഹാസരൂപേണ വിഡിയോക്ക് കമന്‍റ് ചെയ്യുന്നുണ്ട്. കൂടാതെ മീമുകൾ ഉപയോഗിച്ചും നെറ്റിസൺമാർ പ്രതികരിക്കുന്നുണ്ട്.

ചിലത് കാണാം




Tags:    
News Summary - Watch video: Indian priest’s order to stop war goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.