ദേ വന്നു, ദാ പോയി; നീൽഗായും കടുവയും തമ്മിലൊരു ഒളിച്ചുകളി, കാട്ടിലെ ജീവിതം ടഫാണല്ലോയെന്ന് സോഷ്യൽ മീഡിയ -VIDEO

കാടും വന്യമൃഗങ്ങളും എക്കാലവും കൗതുകങ്ങൾ നിറക്കുന്ന കാര്യമാണ്. മനുഷ്യന് ഏറെ രസകരമാകുന്ന നിരവധി മുഹൂർത്തങ്ങൾ കാടുകൾക്കുള്ളിൽ സംഭവിക്കാറുണ്ട്. അത്തരത്തിൽ കടുവയും മാൻവർഗത്തിൽപെട്ട നീൽഗായും (നീലക്കാള) തമ്മിലുള്ള ഒരു ഒളിച്ചുകളിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വന്യജീവി ഫോട്ടോഗ്രാഫർ രാജേഷ് സനപ് ആണ് കാട്ടിലെ നിലനിൽപിനായുള്ള പോരാട്ടത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. അപൂർവമായതും കാഴ്ചയിൽ കാളയെ പോലെ തോന്നിപ്പിക്കുന്ന മാൻവർഗത്തിൽപെട്ടതുമായ മൃഗമാണ് നീലക്കാള. പുല്ലുമേയുകയായിരുന്ന നീലക്കാളയെ പതിയിരുന്ന് ആക്രമിക്കാനെത്തുന്ന കടുവയുടെ ദൃശ്യങ്ങളാണ് രാജേഷ് സനപ് പങ്കുവെച്ചത്.

കടുവ നീലക്കാളയുടെ നേരെ പതുങ്ങി അടുക്കുന്നതും, കടുവയുടെ സാന്നിധ്യമറിഞ്ഞ് നീലക്കാള ചുറ്റും നോക്കുന്നതും കാണാം. ഈ സമയങ്ങളിൽ കടുവ നിലത്തേക്ക് പതുങ്ങിയിരിക്കുകയാണ്. ഇത് ഒന്നിലേറെ ആവർത്തിക്കുന്നുണ്ടെങ്കിലും, ഇരയുടെ തൊട്ടടുത്ത് കടുവക്ക് ഒളിക്കാൻ പറ്റാതാവും. ഇതോടെ, കടുവയെ തിരിച്ചറിഞ്ഞ് നീലക്കാള സ്ഥലംവിടുകയാണ്.

സത്പുര നാഷണൽ പാർക്കിൽ നിന്നുള്ളതാണ് ദൃശ്യങ്ങളെന്ന് രാജേഷ് സനപ് ട്വീറ്റിൽ പറയുന്നു. 


Tags:    
News Summary - Viral Video: Tiger Loses Hide And Seek Battle With Nilgai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.