വൈദ്യുത കമ്പിയിലൂടെ ഊർന്നിറങ്ങി ഒരു കെട്ടിടത്തിൽനിന്ന്​​ മ​െറ്റാന്നിലേക്ക്​; ഈ കുരങ്ങൻമാരുടെ വിഡിയോ വൈറൽ

രു മരത്തിൽനിന്ന്​ മറ്റൊരു മര​ത്തിലേക്ക്​ അനായാസം ചാടികയറി നടക്കുന്ന കുരങ്ങൻമാരെ കണ്ടിട്ടുണ്ടാകും. എന്നാൽ നഗരത്തിലെ ഉയർന്ന നിലകളുള്ള കെട്ടിടത്തിൽ നിന്ന്​ മറ്റൊരു കെട്ടിടത്തിന്​ മുകളി​േലക്ക്​ പോകാൻ വൈദ്യുത കമ്പി ഉപയോഗപ്പെടുത്തുന്ന ഒരു കൂട്ടം കുരങ്ങൻമാരാണ്​ ഇപ്പോൾ വൈറൽ.

ഇന്ത്യൻ ഫോറസ്റ്റ്​ സർവിസ്​ ഉദ്യോഗസ്​ഥനായ പർവീൺ കസ്​വാനാണ്​ വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്​. ഒരു കൂട്ടം കുരങ്ങൻ കെട്ടിടത്തിന്​ മുകളിൽ ഇരിക്കുന്നതും പിന്നീട്​ ഓരോരുത്തരായി വൈദ്യുത കമ്പിയിൽ ഊർന്നിറങ്ങി മറ്റൊരു കെട്ടിടത്തിന്​ മുകളിലേക്ക്​ പോകുന്നതുമാണ്​ വിഡിയോ. 'ഒരേയൊരു ജീവിതം' എന്ന അടിക്കുറിപ്പോടെയാണ്​ പർവീൺ വിഡിയോ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

നിമിഷങ്ങൾക്കകം പർവീണിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ലക്ഷകണക്കിന്​ പേരാണ്​ വിഡിയോ കണ്ടത്​. ഇതോടെ ബംഗളൂരുവിലാണ്​ ഇതെന്ന വിശദീകരണവുമായി നിരവധിപേർ രംഗത്തെത്തി. കുരങ്ങൻമാർ ഈ കെട്ടിടങ്ങളുടെ മുകളിലെത്തുകയും വീടുകളുടെ ജനാലകളിലൂടെ അകത്തേക്ക്​ പ്രവേശിക്കുകയും ചെയ്യും. പിന്നീട്​ ഫ്രിഡ്​ജ്​ തുറന്ന്​ ഭക്ഷണമെടുത്തുകൊണ്ടുപോകുമെന്നും ഒരാൾ കുറിച്ചു.


Tags:    
News Summary - Viral Video Shows Monkeys glide across electrical wires to travel from one building to another

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.