Posted On
date_range Updated On
date_range 'മിന്നൽ മുരളി'യല്ല, യുവാവിന് മിന്നൽ ഏൽക്കുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഇന്തോനേഷ്യയിലെ ജക്കാർത്തയിൽ നടന്നുപോകുന്നതിനിടെ മിന്നൽ ഏൽക്കുന്നതിന്‍റെ ഭയാനക ദൃശ്യങ്ങൾ പുറത്ത്. ജക്കാർത്തയിലെ ഒരു കമ്പനിയിലെ സുരക്ഷജീവനക്കാരനാണ് മിന്നലേറ്റ 32കാരൻ. ഡ്യൂട്ടിക്കിടെയാണ് അപകടം.
32കാരൻ കുടയുമായി ജോലി സ്ഥലത്ത് വലിയ മെഷിനറിയുടെ സമീപത്തേക്ക് നടന്നുപോകുന്നതിനിടെയാണ് മിന്നൽ ഏൽക്കുന്നത്. മിന്നലേറ്റയുടൻ യുവാവ് കുഴഞ്ഞുവീണു. സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തോതിൽ പ്രചരിച്ചു.
വീണുകിടക്കുന്ന 32കാരനെ ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ആശുപത്രിയിലെത്തിച്ചതിനാൽ ജീവൻ തിരിച്ചുകിട്ടി. യുവാവിന്‍റെ കൈക്കാണ് പരിക്കേറ്റത്. നിലവിൽ വീട്ടിൽ വിശ്രമത്തിൽ കഴിയുകയാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.