'കുഞ്ഞേ നീയുറങ്ങൂ...'; അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുരുന്നിന് പൊലീസിന്‍റെ താരാട്ട്

കായംകുളം: കേരള പൊലീസ് ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ അഭിനന്ദനങ്ങൾ ചൊരിയുകയാണ് മലയാളികൾ. കഴിഞ്ഞ ദിവസം കായംകുളം രാമപുരത്ത് നടന്ന വാഹനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഹോം ഗാർഡ് പരിചരിക്കുന്ന വിഡിയോയാണ് കാഴ്ചക്കാരുടെ ഹൃദയം നിറക്കുന്നത്.

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ കുഞ്ഞിന്‍റെ അമ്മയെയും ബന്ധുക്കളെയും അടിയന്തര ചികിത്സക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നു. ബന്ധുക്കൾ എത്തുന്നത് വരെ കുഞ്ഞിന്‍റെ സംരക്ഷണം ഏറ്റെടുത്തത് കായംകുളം താലൂക്ക് ആശുപത്രി എയ്ഡ് പോസ്റ്റിലെ ഡ്യൂട്ടി ഹോം ഗാർഡ് കെ.എസ്. സുരേഷാണ്.

സുരേഷ് കുഞ്ഞിനെ താലോലിക്കുന്ന വിഡിയോ ആശുപത്രിയിലുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകൻ അനസാണ് മൊബൈലിൽ പകർത്തിയത്.

Full View

രാമപുരത്ത് തിങ്കളാഴ്ച പുലർച്ചെ ലോറിക്ക് പിന്നിൽ കാറിടിച്ചായിരുന്നു അപകടം. പരിക്കേറ്റ തമിഴ്നാട് തിരുച്ചിറപ്പള്ളി ചിറക്കൽ വീട്ടിൽ ഡെന്നി വർഗീസിന്റെ മകൾ സൈറ മരിയ ഡെന്നി മരിച്ചു. സൈറയുടെ ഇളയ സഹോദരി ഇസ മരിയയെയാണ് സുരേഷ് പരിചരിച്ചത്. 

Tags:    
News Summary - viral video of kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.